ഇപ്പോൾ പൂരം ആഘോഷിക്കുന്നത് അവിവേകം; മാറ്റിവെക്കണമെന്ന് സാംസ്കാരിക പ്രവർത്തകർ
text_fieldsതൃശൂർ: കോവിഡ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിയ സമയത്തുള്ള തൃശൂര്‍ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് സാംസ്കാരിക നായകർ. അതിനാൽ മഹാമാരിക്കാലത്തുള്ള പൂരാഘോഷം മാറ്റിവെക്കണമെന്ന് കെ.ജി. ശങ്കരപ്പിള്ള, വൈശാഖന്‍, കല്പറ്റ നാരായണന്‍ തുടങ്ങി നിരവധി പ്രമുഖർ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവര്‍ ആയിരം കടന്നു. ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിനില്‍ക്കുന്ന ഈ സമയത്തുള്ള പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ല. പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂര്‍ണ്ണമാക്കുന്നത്. എന്നാല്‍, ഇന്ന് അത്തരം ഒത്തുകൂടല്‍ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഓക്സിജനും മരുന്നുകള്‍ക്കുപോലും ക്ഷാമം നേരിടാം.
നിയന്ത്രണങ്ങളോ, സാമൂഹ്യഅകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണ്. അമിതമായ പോലീസ് നിയന്ത്രണങ്ങള്‍ക്ക് അത് വഴിതുറക്കുകയും ചെയ്യും. വലിയ പ്രതിസന്ധികള്‍ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവെക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സര്‍ക്കാരിനോടും ഇവർ അഭ്യര്‍ത്ഥിച്ചു.
കെ.ജി. ശങ്കരപ്പിള്ള, വൈശാഖന്‍, കല്പറ്റ നാരായണന്‍, കെ. വേണു, കെ. അരവിന്ദാക്ഷന്‍, അഷ്ടമൂര്‍ത്തി, ഐ. ഷണ്മുഖദാസ്, പി.എന്‍. ഗോപീകൃഷ്ണന്‍, ആസാദ്, ഡോ. കെ. ഗോപീനാഥന്‍, കുസുമം ജോസഫ്, ഡോ. ടി.വി. സജീവ്, അഡ്വ. ചന്ദ്രശേഖര്‍നാരായണന്‍, വി.എസ്. ഗിരീശന്‍, പി.എസ്. മനോജ്കുമാര്‍, ജയരാജ് മിത്ര, അഡ്വ. കുക്കുമാധവന്‍, കെ സന്തോഷ് കുമാര്‍, ഐ ഗോപിനാഥ്, ഡോ കെ രാജേഷ്, ഡോ കെ വിദ്യാസാഗര്‍, ശരത് ചേലൂര്‍, കെ ജെ ജോണി, ചെറിയാന്‍ ജോസഫ്, പി കൃഷ്ണകുമാര്‍, ഡോ ബ്രഹ്മപുത്രന്‍, സൂസന്‍ ലിജു, ഡോ പി ശൈലജ, സരള ടീച്ചര്‍, ഡോ സ്മിത പി കുമാര്‍, ഡേവിസ് വളര്‍ക്കാവ്, കെ സി സന്തോഷ്‌കുമാര്‍, ടി സത്യനാരായണൻ എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.