തറാവീഹ് നമസ്കാരത്തിനായി കര്‍ഫ്യൂവില്‍ ഇളവ് ലഭിച്ചതായി സമസ്ത
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്ഫ്യൂസമയത്തില് റമദാനിലെ തറാവീഹ് നമസ്കാരത്തിന് അരമണിക്കൂര്‍വരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇളവനുവദിച്ചതായി സമസ്ത. രാത്രി 9.30 മുതലായിരിക്കും കര്‍ഫ്യൂ ആരംഭിക്കുക.
രാത്രി ഒമ്പതു മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതുകാരണം തറാവീഹ് നമസ്കാരത്തിന് പ്രയാസമാണെന്നും രാത്രി കര്ഫ്യൂസമയത്തില് ഇളവനുവദിക്കണമെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം മുഖ്യമന്ത്രി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരെ ഫോണില്‍ വിളിച്ചാണ് കര്‍ഫ്യൂ 9.30 മുതലാക്കിയ വിവരം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.