‘ക്ളീന്‍ നോട്ട്’ വേണ്ട, മുഷിഞ്ഞ നോട്ടുകളും സാധു
text_fieldsതിരുവനന്തപുരം: നോട്ട് അസാധുവാക്കലിനത്തെുടര്‍ന്ന് ചില്ലറക്ഷാമം രൂക്ഷമായതിനാല്‍ വൃത്തിയുളള നോട്ടുകള്‍ മാത്രം ഉപയോഗിക്കുന്ന ‘ക്ളീന്‍ നോട്ട്’ നയം റിസര്‍വ് ബാങ്ക് മരവിപ്പിച്ചു. ഇതോടെ കീറിയതും പഴകിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവാദം ലഭിക്കും. ഇക്കാര്യം വ്യക്താമാക്കി റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റിസര്‍വ് ബാങ്കിന്‍െറ കൈവശമുള്ള പഴകിയ നോട്ടുകളും വിതരണത്തിനായി എത്തിക്കും. 10, 20, 50, 100 രൂപയുടെ പഴകിയ നോട്ടുകളാണ് വിതരണം ചെയ്യുക. ഇനി ഇത്തരം നോട്ടുകളും എ.ടി.എം വഴി ലഭിക്കും. മുഷിഞ്ഞ നോട്ടുകള്‍ ഉപയോഗത്തില്‍നിന്ന് ഒഴിവാക്കുന്നതിനായി 2001ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ക്ളീന്‍ നോട്ട് പോളിസി കൊണ്ടുവരുന്നത്. ഇതനുസരിച്ച് ബാങ്കുകള്‍ പഴകിയ നോട്ടുകള്‍ വാങ്ങി പുതിയ നോട്ടുകള്‍ വിതരണം ചെയ്തിരുന്നു.
നോട്ട് മാറ്റിവാങ്ങലിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ഒന്നിലധികം പ്രാവശ്യം ഇടപാടുനടത്തി പോകുന്നവര്‍ ഏറെ. തിരിച്ചറിയില്‍ രേഖകള്‍ ക്രമീകരിക്കുന്നതിനും ആവര്‍ത്തനം പിടികൂടുന്നതിനും സോഫ്റ്റ്വെയര്‍ നല്‍കിയിട്ടുണെങ്കിലും അതു കാര്യക്ഷമമല്ല.
ഒരു ബാങ്കില്‍ വെവ്വേറെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയും ഒരു തിരിച്ചറിയല്‍ കാര്‍ഡ് പല ബാങ്കുകളില്‍ നല്‍കിയും പലരും പണം മാറിയെടുക്കുന്നുണ്ട്. ഹാജരാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ രേഖപ്പെടുത്താന്‍ പുതിയ സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത്. ഒരു കാര്‍ഡ് നമ്പര്‍ രണ്ടുവട്ടം നല്‍കിയാല്‍ സോഫ്റ്റ്വെയര്‍ ആവര്‍ത്തനം ചൂണ്ടിക്കാട്ടും. ഒരാള്‍ ഒന്നിലേറെ തവണ എത്തിയാല്‍ ഇങ്ങനെയാണ് കണ്ടത്തെുക. എന്നാല്‍, പണം മാറ്റിയ ആള്‍ വീണ്ടും മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയാല്‍ സോഫ്റ്റ്വെയറിനു തിരിച്ചറിയാന്‍ കഴിയില്ല. സോഫ്റ്റ്വെയര്‍ വഴി ശേഖരിക്കുന്ന വിവരം ബാങ്കുകള്‍ തമ്മില്‍ പങ്കു വെക്കാത്തതിനാല്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പല ബാങ്കുകളില്‍ എത്തിയാലും പിടികൂടാനാവില്ല.
തിരക്കു മൂലം പണം നല്‍കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ സോഫ്റ്റ്വെയറില്‍ നല്‍കുന്നത്. ഇതുമൂലം പണം മാറാനത്തെുന്നയാള്‍ ബാങ്ക് വിട്ടശേഷം മാത്രമേ ആവര്‍ത്തനം കണ്ടത്തൊനാകുന്നുള്ളൂ.
ഇത്തരം സാധ്യതകള്‍ മുന്നില്‍ക്കണ്ട് എല്ലാ ബാങ്കുകളും പണം മാറ്റി നല്‍കുന്ന കൗണ്ടറുകളില്‍ നിരീക്ഷണ കാമറകള്‍ ഏര്‍പ്പെടുത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചലദൃശ്യങ്ങള്‍ പകര്‍ത്താന്‍ സംവിധാനമുള്ള കാമറകളാണ് ഉപയോഗിക്കേണ്ടത്. തുടര്‍പരിശോധനയില്‍ ഒരാള്‍തന്നെ ഒട്ടേറെ തവണ ബാങ്കിലത്തെി പണം മാറ്റിവാങ്ങിയോ എന്നു കണ്ടത്തൊമെന്നാണ് വിശദീകരണം. അതേസമയം, ഇതിന്‍െറ പ്രായോഗികതയും സാധ്യതയും ബാങ്കുകള്‍തന്നെ ചോദ്യംചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.