500 രൂപ നോട്ട് സ്വീകരിച്ചില്ല; ചികിത്സ കിട്ടാതെ നവജാതശിശു മരിച്ചു
text_fieldsമുംബൈ: കെട്ടിവെക്കാന്‍ ചെറിയ തുകയുടെ നോട്ടില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനത്തെുടര്‍ന്ന് മുംബൈ ഗോവണ്ടിയില്‍ നവജാതശിശു മരിച്ചു. ജീവന്‍ ജ്യോത് ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്സിങ് ഹോമിലാണ് ചികിത്സ നിഷേധിച്ചത്. കുട്ടിയുടെ പിതാവ് ജഗദീഷ് ശര്‍മയുടെ പരാതി സ്വീകരിക്കാന്‍ പൊലീസ് തയാറായില്ളെന്നും ആരോപണമുണ്ട്. രേഖാമൂലം പരാതി നല്‍കിയാല്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിന് കൈമാറാമെന്നായിരുന്നു പൊലീസിന്‍െറ പ്രതികരണം.
ആശുപത്രിയിലെ ഡോ. ശീതള്‍ കാമത്തിന്‍െറ പരിചരണയിലായിരുന്നു ശര്‍മയുടെ ഭാര്യ കിരണ്‍. നവംബര്‍ എട്ടിന് കിരണ്‍ ആശുപത്രിയില്‍ പരിശോധനക്കത്തെി. ഡിസംബര്‍ ഏഴിന് പ്രസവമുണ്ടാകുമെന്നാണ് ഡോക്ടര്‍ അറിയിച്ചത്. എന്നാല്‍, പിറ്റേദിവസം ജോലിക്കുപോയ കിരണ്‍ കുഞ്ഞിന് ജന്മം നല്‍കി. മാസം തികയാതെ പ്രസവിച്ച കുഞ്ഞുമായി ആശുപത്രിയിലത്തെിയപ്പോള്‍ അസാധുവായ നോട്ട് സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. മാതാപിതാക്കളെയും കുഞ്ഞിനെയും തിരിച്ചയച്ചു.
വെള്ളിയാഴ്ച കുഞ്ഞിന്‍െറ അവസ്ഥ വഷളായതിനത്തെുടര്‍ന്ന് മാതാപിതാക്കള്‍ ചെമ്പൂരിലെ ഡോ. അമിത് ഷായുടെ അടുത്തത്തെിച്ചു. എന്നാല്‍, ഡോക്ടര്‍ പരിശോധിക്കുന്നതിനുമുമ്പുതന്നെ കുട്ടി മരിച്ചു. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ത് പറഞ്ഞു.
അതിനിടെ, 1000, 500 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച കല്യാണിലെ ഫോര്‍ട്ടിസ് ആശുപത്രിക്ക് ജില്ലാ സിവില്‍ സര്‍ജന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.