ശബരിമല തീര്‍ഥാടകരെ ബാധിക്കും
text_fieldsപത്തനംതിട്ട: 500,1000 നോട്ടുകളുടെ പിന്‍വലിക്കല്‍ ശബരിമല തീര്‍ഥാടകരെ ബാധിക്കും. ആവശ്യമായ ചില്ലറ നോട്ടുകള്‍ കരുതാതെ എത്തുന്നവര്‍ക്ക് കുടിവെള്ളം പോലും വാങ്ങാനാകാതെ മടങ്ങേണ്ടിവരും. 15നാണ് മണ്ഡല മഹോത്സവത്തിന് നടതുറക്കുന്നത്. അന്നുമുതല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം ഭക്തരത്തെിത്തുടങ്ങും.
സീസണ്‍ മുന്നില്‍കണ്ട് വലിയ ഒരുക്കം നടത്തിയ വ്യാപാരികളും ലക്ഷങ്ങള്‍ നല്‍കി സന്നിധാനത്തും പമ്പയിലും കച്ചവട സ്ഥാപനങ്ങള്‍ ലേലത്തിലെടുത്തവരും ഇരുട്ടടിയേറ്റ അവസ്ഥയിലാണ്. പമ്പയിലും സന്നിധാനത്തും എ.ടി.എമ്മുകള്‍ ഉണ്ടെങ്കിലും ഇന്നത്തെ നിലയില്‍ എത്രത്തോളം ചില്ലറ ലഭിക്കുമെന്ന ആശങ്കയുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള എ.ടി.എമ്മുകളുടെ അവസ്ഥക്കും മാറ്റമില്ല. ആഴ്ചകള്‍ക്ക് ശേഷമെ എ.ടി.എം പ്രവര്‍ത്തനം പൂര്‍ണമാകൂവെന്നാണ് ബാങ്കുകള്‍ പറയുന്നത്.
500, 1000 രൂപ നോട്ടുകള്‍ തീര്‍ഥാടകര്‍ക്ക് മാറ്റിക്കൊടുക്കുന്നതിന് ഇടത്താവളങ്ങളിലോ യാത്രാവഴിയിലെ ക്ഷേത്രങ്ങളിലോ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ദേവസ്വംബോര്‍ഡ് ഉന്നയിച്ചിരുന്നു.
ഹോട്ടലുകളാകും ഏറെ പ്രതിസന്ധിയിലാവുക. ചില്ലറ നോട്ടുകള്‍ ഇല്ലാതെ വ്യാപാരം നടത്താനാകില്ല. പമ്പയിലും സന്നിധാനത്തും വലിയ തുക നല്‍കിയാണ് ഇവര്‍ കടകള്‍ ലേലത്തിനെടുത്തത്. 500, 1000 വാങ്ങാന്‍ തീരുമാനിച്ചാലും അതിനും നിയന്ത്രണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.