അവകാശങ്ങള്‍ ഹനിക്കരുതെന്ന് മനുഷ്യാവകാശ കമീഷന്‍
text_fieldsതിരുവനന്തപുരം: സാമ്പത്തിക പരിഷ്കരണ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുണ്ടെന്നത് മറക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. അവ ലംഘിക്കപ്പെടുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനമായി മാറുമെന്നും കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് പറഞ്ഞു.
കൈയില്‍ പണമുണ്ടായിരുന്നിട്ടും ചില്ലറ ഇല്ലാത്തതിന്‍െറ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ജീവന്‍ രക്ഷാമരുന്നും ഭക്ഷണവും വാങ്ങാന്‍ കഴിയുന്നില്ളെന്ന് പരാതിപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പി.കെ. രാജു സമര്‍പ്പിച്ച പരാതിയിലാണ് കമീഷന്‍െറ നടപടി. രോഗികളും ബന്ധുക്കളും പണമില്ലാത്തതിന്‍െറ പേരില്‍ തീരാദുരിതം അനുഭവിക്കുകയാണെന്ന് കമീഷന്‍ നിരീക്ഷിച്ചു.
രാജ്യത്തിന്‍െറ ഭാവിക്ക് സാമ്പത്തിക പരിഷ്കരണ നടപടികള്‍ അനിവാര്യമാണെങ്കിലും അത് സാധാരണക്കാരന് ഭാരമാകരുതെന്നും കമീഷന്‍ ചൂണ്ടിക്കാണിച്ചു. നോട്ട് നിരോധിച്ച പശ്ചാത്തലത്തില്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ ആരോഗ്യ വകുപ്പ് ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടും രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം. കേസ് നവംബര്‍ 23ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.