അസാധു പ്രഖ്യാപനത്തിന്‍െറ തലേന്നാള്‍ കോടികള്‍ പിന്‍വലിച്ചതായി സൂചന
text_fieldsകാസര്‍കോട്: നോട്ട് അസാധു പ്രഖ്യാപനത്തിന്‍െറ തലേദിവസം സഹകരണ, ദേശസാത്കൃത ബാങ്കുകളില്‍നിന്നും കോടികള്‍ പിന്‍വലിച്ചതായി സൂചന. ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്ത പണമാണ് പിന്‍വലിച്ചത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ സഹകരണ ബാങ്കില്‍നിന്ന് നവംബര്‍ ഏഴിന് 49 ലക്ഷം രൂപ പിന്‍വലിച്ചിട്ടുണ്ട്. പ്രമുഖ നേതാവിന്‍െറ നിയന്ത്രണത്തിലുള്ള ബാങ്കില്‍നിന്നാണ് ഇത്രയും പണം പിന്‍വലിച്ചത്.
തമിഴ്നാട് കേന്ദ്രമായ പ്രമുഖ ലോട്ടറി ഏജന്‍സിയില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിക്കുന്ന വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ബാങ്ക് ഇടപാട് നടന്നതെന്നാണ് ആക്ഷേപം. ബാങ്കുകളില്‍നിന്ന് ഇങ്ങനെ പിന്‍വലിച്ച കോടികള്‍ തിരികെ പലരുടെയും അക്കൗണ്ടുകളിലും ജന്‍ധന്‍ അക്കൗണ്ടുകളിലും ചെറുനിക്ഷേപങ്ങളായും എത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്.
കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലെ പത്ത് ബാങ്കുകളില്‍നിന്നായി പതിവ് രീതിയിലല്ലാതെ പണം പിന്‍വലിച്ചിട്ടുണ്ട്. ബാങ്കുകളില്‍നിന്ന് അസാധു സംബന്ധിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പലരും നവംബര്‍ എട്ടിനു മുമ്പ് പണം പിന്‍വലിച്ചിട്ടുണ്ട്. കള്ളപ്പണം പരിശോധിക്കുന്നതിന്‍െറ ഭാഗമായി നവംബര്‍ എട്ടു മുതലുള്ള ബാങ്ക് ഇടപാടുകള്‍ മാത്രമാണ് ആദായനികുതി വിഭാഗം പരിശോധിക്കുന്നത്. ഇവയില്‍ ഉറവിടം വെളിപ്പെടുത്താത്ത പണവും മറ്റു കള്ളപ്പണവുമാണ്് കണ്ടത്തെുക. എന്നാല്‍, നവംബര്‍ ഏഴിനും ആറിനുമായി നടന്ന ബാങ്ക് ഇടപാടുകള്‍ പരിശോധനയില്‍ വരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.