നോട്ട് അസാധുവാക്കൽ: ദുരിതം വലിഞ്ഞുനീളുന്നു
text_fieldsകോട്ടയം: കാഞ്ഞിരപ്പള്ളി കാളകെട്ടിയിലെ ചെറുകിട റബര്‍ വ്യാപാരിയായ ബാബു നോട്ട് പിന്‍വലിക്കുന്നതിനുമുമ്പ് ദിവസേന 200 കിലോ വരെ റബര്‍ ഷീറ്റ് വാങ്ങിയിരുന്നു. ഇപ്പോള്‍ വാങ്ങുന്നത് 50 കിലോ വരെ മാത്രം. ഇതിന്‍െറ വിലപോലും മുഴുവന്‍ നല്‍കാന്‍ കഴിയുന്നില്ളെന്ന് അദ്ദേഹം പറയുന്നു. നിലവിലെ വിലയനുസരിച്ച് ദിവസം ഒരുടണ്‍ റബര്‍ വാങ്ങിയാല്‍ ഏകദേശം 1.30 ലക്ഷം രൂപ കര്‍ഷകനുനല്‍കണം. ആഴ്ചയില്‍ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാവുന്ന തുകക്ക് പരിധിയുള്ളതിനാല്‍ ഒരു കച്ചവടക്കാരന്‍െറ കൈയിലും ഇതിന്‍െറ നാലിലൊന്നുപോലും തുകയില്ല.
വാങ്ങാന്‍ കൈയില്‍ പണമില്ലാതായതോടെ റബര്‍ കടകള്‍ പലതും സന്ധ്യാകച്ചവടത്തിലായി. മധ്യതിരുവിതാംകൂറിലെ ഗ്രാമീണമേഖലയിലെ ഒട്ടുമിക്ക കടകളും വൈകീട്ട് നാലോടെ മാത്രമാണ് തുറക്കുന്നത്.
കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, ഉഴവൂര്‍, ഏന്തയാര്‍, മുണ്ടക്കയം, കോരുത്തോട്, ഇളങ്കാട്, കൂട്ടിക്കല്‍ മേഖലകളിലെ നിരവധി കടകളാണ് വൈകീട്ട് മണിക്കൂറുകള്‍ മാത്രം തുറന്നു കച്ചവടം അവസാനിപ്പിക്കുന്നത്. സംസ്ഥാനത്തെ മൂന്നുലക്ഷത്തോളം ചെറുകിട റബര്‍ വ്യാപാരികളും പ്രതിസന്ധിയുടെ നടുവിലാണെന്ന് പ്രമുഖ റബര്‍ വ്യാപാരി ജോഷി മംഗലത്തില്‍ പറയുന്നു.
ഇതിനിടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ വന്‍കിട ടയര്‍ കമ്പനികളും സജീവമാണ്. പ്രതിസന്ധിയത്തെുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ ഉടലെടുത്ത ആശയക്കുഴപ്പം മുതലെടുത്ത് വിലിയിടിക്കാനാണ് ഇവരുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.