ആര്‍.ബി.ഐ നിര്‍ദേശം: ബാങ്ക് ജീവനക്കാര്‍ക്ക് ആശങ്ക
text_fieldsതൃശൂര്‍: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയശേഷം റിസര്‍വ് ബാങ്ക് ഇറക്കുന്ന വിചിത്ര സര്‍ക്കുലറിന്‍െറ ‘ആഘാതത്തില്‍’ ബാങ്ക് ജീവനക്കാര്‍. ഇടപാടുകാരെ സംശയിക്കുകയും ചോദ്യം ചെയ്യുകയും വേണമെന്ന സര്‍ക്കുലര്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്ന് അവര്‍ കരുതുന്നു. കറന്‍സി മാറ്റത്തെച്ചൊല്ലി രാജ്യത്ത് പലയിടത്തുമുണ്ടായ പ്രശ്നങ്ങളെക്കാള്‍ ഭവിഷ്യത്ത് വരുത്തിവെക്കുന്നതായിരിക്കും പുതിയ സര്‍ക്കുലറെന്നാണ് ബാങ്ക് ജീവനക്കാരുടെ ആശങ്ക.
5000 രൂപയില്‍ കൂടുതലുള്ള അസാധു നോട്ട് 30നകം അക്കൗണ്ടില്‍ ഇനി ഒറ്റത്തവണയായി മാത്രമേ നിക്ഷേപിക്കാന്‍ അനുവദിക്കൂ. ഇങ്ങനെ നിക്ഷേപിക്കാന്‍ എത്തുന്നവരെ എന്തുകൊണ്ട് വൈകിയെന്ന് ‘ചോദ്യം ചെയ്യണം’ എന്നാണ് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ചുരുങ്ങിയത് രണ്ട് ഓഫിസര്‍മാരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയും വിശദീകരണം തൃപ്തികരമാണെന്ന് ബോധ്യപ്പെടുകയും വേണം. വിശദീകരണം ഭാവിയില്‍ ഓഡിറ്റ് പരിശോധനക്കായി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴി ചൊവ്വാഴ്ച മുതല്‍ പണം നിക്ഷേപിക്കാനാവില്ളെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിക്ഷേപകന്‍െറ വിശദീകരണത്തിന്‍െറ സ്വീകാര്യത നിശ്ചയിക്കാനുള്ള അളവുകോല്‍ വ്യക്തമല്ല. തൃശൂര്‍ ജില്ലയിലെ ഗ്രാമീണ മേഖലയിലുള്ള ഒരു ബാങ്ക് ശാഖയില്‍ തിങ്കളാഴ്ച രാവിലെ പ്രായമായ ഒരാള്‍ സംശയ നിവാരണത്തിന് എത്തിയത് മാനേജര്‍ ചൂണ്ടിക്കാട്ടി. കൈയില്‍ കുറച്ച് അസാധു നോട്ടുണ്ടെന്നും ഈമാസം 30 വരെ സമയമില്ളേ എന്ന് ഉറപ്പുവരുത്താനുമാണ് അദ്ദേഹം വന്നത്. അങ്ങനെ ചെയ്യാമെന്ന് മറുപടി നല്‍കി അയച്ചതിനുപിന്നാലെയാണ് ആര്‍.ബി.ഐയുടെ സര്‍ക്കുലര്‍ എത്തിയത്. ഇനി പണവുമായി വരുന്ന അദ്ദേഹത്തെ ‘ചോദ്യം ചെയ്യേണ്ടിവരു’മെന്ന ആശങ്കയിലാണ് പ്രസ്തുത മാനേജര്‍.
വിശദീകരണമെല്ലാം തൃപ്തികരമാണെന്ന് രേഖപ്പെടുത്തിയാലും പ്രശ്നമുണ്ടെന്ന് സംശയിക്കണം. ഓഡിറ്റ് വിഭാഗത്തിന്‍െറ പരിശോധനയില്‍ തൃപ്തികരമല്ളെന്നാണ് കണ്ടത്തെുന്നതെങ്കില്‍ ആര്‍ക്ക്, എന്ത് ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.