Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോട്ട്​ പ്രതിസന്ധി...

നോട്ട്​ പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പരാജയം– ചെന്നിത്തല

text_fields
bookmark_border
നോട്ട്​ പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പരാജയം– ചെന്നിത്തല
cancel

തിരുവനന്തപുരം: നോട്ട്​ അസാധുവാക്കൽ മൂലം കേരളത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മുൻകൂട്ടികാണാൻ സംസ്​ഥാന സർക്കാറിനായില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. പ്രശ്​നത്തെ ദീർഘവീക്ഷണത്തോടെ സമീപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം  ആരോപിച്ചു.

​ശമ്പള വിതരണം മുടങ്ങുന്നത്​ മുൻകൂട്ടി കാണാനായില്ല. തമിഴ്​നാടും ആന്ധ്രയും റിസർവ്​ ബാങ്കിനെ നേരത്തെ കാര്യങ്ങൾ അറിയിച്ചിരുന്നു. ഒരു പ്രതിസന്ധിയുണ്ടാകു​േമ്പാൾ അത്​ പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതല്ലേ എന്ന്​ ചെന്നിത്തല ചോദിച്ചു.  ഉത്തരവാദിത്തമുള്ള സ്​ഥാനത്തിരിക്കുന്നയാളാണ്​ ധനമന്ത്രി. അദ്ദേഹം റോഡ്​ഷോ നടത്തുന്നത്​ നിർത്തണമെന്നും പ്രതിപക്ഷ നേതാവ്​ ആവശ്യപ്പെട്ടു.

ധനമന്ത്രിയു​െട പ്രഖ്യാപനങ്ങൾ ജനത്തെ ബുദ്ധിമുട്ടിലാക്കുകയാ​​െണന്നും ദുരന്തനിവാരണ പാക്കേജിന്​ സർക്കാർ രൂപം നൽകണ​െമന്നും ചെന്നിത്തല പറഞ്ഞു. സംസ്​ഥാനത്തെ റേഷൻ വിതരണം പൂർണ്ണമായും സ്​തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtchennithalacurrency demonetization
News Summary - currency demonetization: govt.failed to manage the crisis - chennithala
Next Story