നോട്ട് അസാധുവാക്കൽ: പ്രധാനമന്ത്രിയോട് വിശദീകരണം തേടും -കെ.വി തോമസ്
text_fieldsകൊച്ചി: നോട്ട് അസാധുവാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടുമെന്ന് പാർലമെന്‍റ് അക്കൗണ്ട്സ് കമ്മിറി ചെയര്‍മാൻ കെ.വി തോമസ്. പി.എ.സി ചെയർമാൻ എന്ന നിലയിൽ തനിക്കുള്ള അധികാരം വേണ്ട സമയത്ത് ഉപയോഗിക്കും. ഇത് പ്രധാനമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനല്ല, സത്യം പുറത്തുവരാനാണ്. നോട്ട് അസാധുവാക്കൽ രാഷ്ട്രീയ ലക്ഷ്യത്തിനായി മോദി സ്വീകരിച്ച നടപടിയാണെന്നും കെ.വി തോമസ് പറഞ്ഞു.
റേഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കും കെ.വി തോമസ് മറുപടി നൽകി. മോദിയെ കാണുമ്പോള്‍ പിണറായി കവാത്ത് മറക്കുകയാണ്. ബൊക്കെ നല്‍കി ചിരിക്കുമ്പോള്‍ പിണറായി കേരളത്തിന്‍റെ ആവശ്യങ്ങള്‍ മറക്കുകയാണെന്നും തോമസ് പറഞ്ഞു.
നിങ്ങളെ കാണുമ്പോള്‍ സ്വന്തം വീട്ടില്‍ എത്തിയതുപോലെ തോന്നുന്നുവെന്ന് മോദി പറയുമ്പോള്‍ പിണറായി എല്ലാം മറക്കുന്നു. സ്വന്തം കഴിവുകേടിനെ മറച്ചുവെക്കാന്‍ തന്നെ പഴിച്ചിട്ട് കാര്യമില്ലെന്നും കെ.വി തോമസ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.