ഗ്രാമീണ മേഖലയിലെ ബാങ്കുകള്‍ പണ വരള്‍ച്ചയിലേക്ക്
text_fieldsതൃശൂര്‍: ഗ്രാമീണ, അര്‍ധനഗര മേഖലയിലെ ബാങ്കുകള്‍ പണ വരള്‍ച്ചയിലേക്ക്. അക്കൗണ്ടില്‍നിന്ന് 24,000 രൂപ അനുവദിക്കുന്ന ശാഖകള്‍ അപൂര്‍വമായി. ഗ്രാമതല ശാഖകളില്‍ ഭൂരിഭാഗം 2,000-4,000 രൂപയാണ് കൊടുക്കുന്നത്. ശനിയാഴ്ച മുതല്‍ മൂന്നു ദിവസം ബാങ്ക് അവധിയായതിനാല്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് എല്ലായിടത്തും പണമെടുക്കാനുള്ള തിരക്കായിരുന്നു.
അതേസമയം, റിസര്‍വ് ബാങ്ക്തന്നെ വെളിപ്പെടുത്തുന്ന കണക്കുകള്‍ പ്രകാരം ഇപ്പോഴത്തെ പ്രയത്നത്തിന് അനുസരിച്ച് രാജ്യത്ത് കള്ളപ്പണമുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സൗത് ഇന്ത്യന്‍ ബാങ്ക് മുന്‍ ചെയര്‍മാനും എഴുത്തുകാരനുമായ സേതു പറഞ്ഞു. കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞത് 14.48 ലക്ഷം കോടി അസാധുവാക്കിയെന്നും അതില്‍ 11.85 ലക്ഷം കോടി തിരിച്ചത്തെിയെന്നുമാണ്. ബാക്കി 2.63 ലക്ഷം കോടി. ഇനി 20 ദിവസമുണ്ട്. ഇപ്പോഴത്തെ വിലയിരുത്തല്‍ അനുസരിച്ച് ഒന്നര ലക്ഷം കോടി കൂടി തിരിച്ചത്തൊന്‍ സാധ്യതയുണ്ട്. അവശേഷിക്കുന്നത് ഒന്നേകാല്‍ ലക്ഷം കോടിയില്‍ താഴെ.
അത്രയും തുക കള്ളപ്പണമായി പിടിച്ചെടുക്കാന്‍ കഴിയുമെന്ന് കരുതാനാവില്ല. ഇതില്‍ നല്ളൊരു പങ്ക് ഭൂമിയിലും സ്വര്‍ണത്തിലും മുടക്കിയിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കേണ്ടത്.ജന്‍ധന്‍ പോലുള്ള അക്കൗണ്ടുകളില്‍ ധാരാളം പണം വന്നുവെന്നാണ് പറയുന്നത്. എന്നാല്‍, അതിനെല്ലാം കണക്കുണ്ട്. നിക്ഷേപിച്ചവരോട് ഉറവിടം വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയും സാധിച്ചില്ളെങ്കില്‍ നികുതിയും പിഴയും ചുമത്തുകയും ചെയ്യാം. അപ്പോള്‍ ഉയരുന്ന ചോദ്യം ലളിതമാണ്; ഉത്തരം സങ്കീര്‍ണവും. പിന്‍വലിക്കപ്പെട്ടതിന് പകരം നോട്ട് അച്ചടിച്ച് ഇറക്കാന്‍ എത്ര സമയമെടുക്കും എന്നതാണ് ആദ്യ പ്രശ്നം.
അച്ചടിക്കാന്‍ ഒന്നര ലക്ഷം കോടിയെങ്കിലും ചെലവു വരും. ഇനി തിരിച്ചത്തൊതെ പോവുന്ന ഒന്നര ലക്ഷം കോടിയും കള്ളപ്പണമാണെന്ന് കരുതിയാല്‍തന്നെ അത് മനസ്സിലാക്കാന്‍ വേണ്ടതും അത്രതന്നെ തുകയാണെങ്കില്‍ ഉദ്യമം വൃഥാവിലായില്ളേ എന്ന സംശയം നിലനില്‍ക്കുകയാണ്. ഡിസംബര്‍ 30 കഴിഞ്ഞേ ഇക്കാര്യത്തില്‍ അന്തിമമായി എന്തെങ്കിലും പറയാനാവൂ എന്നും സേതു ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.