നോട്ട് മാറല്‍ ആശങ്ക: റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsകോഴിക്കോട്: നോട്ട് മാറലുമായി ബന്ധപ്പെട്ട ആശങ്കയത്തെുടര്‍ന്ന് റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്കൂള്‍ പടിക്കു സമീപം വാടകക്ക് താമസിക്കുന്ന എസ്. രാമചന്ദ്രന്‍ (76) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇയാള്‍ രാത്രി വീട്ടിലേക്കു മടങ്ങി.
ഞായറാഴ്ച പകല്‍ 12മണിയോടെയാണ് സംഭവം. എറണാകുളത്തെ എസ്.ബി.ടി ബാങ്കില്‍നിന്ന് ഹെഡ്ക്ളര്‍ക്കായി വിരമിച്ച രാമചന്ദ്രന്‍ വെള്ളിയാഴ്ച പണത്തിനായി ബാങ്കില്‍ പോയി ഏറെ നേരം ക്യൂ നില്‍ക്കുകയും, സുഖമില്ലാതെ തിരിച്ചത്തെുകയും ചെയ്തിരുന്നു. നിത്യച്ചെലവിനുള്ള പണം കണ്ടത്തൊനായി ബാങ്കില്‍ പോയി വരിനില്‍ക്കുന്നതിലെ മനോവിഷമം തന്നോട് പങ്കുവെച്ചിരുന്നതായി ഭാര്യ സ്മിത പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് ഭാര്യയും മകനും കടയില്‍പോയ സമയത്താണ് ഇയാള്‍ ബ്ളേഡുപയോഗിച്ച് ഞരമ്പ് മുറിച്ചത്.
ഭാര്യ തിരിച്ച് വീട്ടില്‍ വന്ന സമയത്ത് രക്തം വാര്‍ന്ന് അവശനായി മുന്‍വശത്ത് കിടക്കുകയായിരുന്നു രാമചന്ദ്രന്‍. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിലെ നിരീക്ഷണത്തില്‍ ഏറെ നേരം കിടത്തി നില ഗുരുതരമല്ലാത്തതിനാല്‍ രാത്രി വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.