നോട്ട് പ്രതിസന്ധിക്ക് അയവില്ല
text_fieldsതിരുവനന്തപുരം: ഒരാഴ്ച പിന്നിട്ടിട്ടും നോട്ട് പ്രതിസന്ധിക്ക് അയവില്ല. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ബാങ്കുകളിലും എ.ടി.എമ്മുകളിലും ജനങ്ങളുടെ നീണ്ടനിര തുടരുന്നു. അതിനിടെ 2000 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മുകളിലത്തെി. തലസ്ഥാനത്താണ് ആദ്യം എത്തിയത്. ഇത് കൂടുതല്‍ എത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും ക്യൂ ഒഴിവാകുമെന്നുമാണ് ബാങ്കുകളുടെ വിലയിരുത്തല്‍. 2000 രൂപ നോട്ട് എ.ടി.എമ്മുകളില്‍ നിക്ഷേപിക്കുന്നതോടെ പെട്ടെന്ന് കാലിയാകുന്ന സ്ഥിതി ഒഴിവാകും.
സോഫ്റ്റ്വെയറില്‍ അടക്കം മാറ്റംവരുത്തിയാണ് എ.ടി.എമ്മുകളില്‍ 2000 രൂപയുടെ നോട്ട് നിറച്ചത്. നോട്ടിന്‍െറ വലിപ്പക്കുറവാണ് പ്രധാന പ്രശ്നം. എ.ടി.എം യന്ത്രങ്ങളുടെ നിര്‍മാണ കമ്പനികളിലെ എന്‍ജിനീയര്‍മാരാണ് ഇതിനാവശ്യമായ സംവിധാനമൊരുക്കിയത്. ഒരാഴ്ചക്കകം സംസ്ഥാനത്തെ എല്ലാ എ.ടി.എമ്മുകളിലും 2000 രൂപ നിറക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എ.ടി.എമ്മുകളില്‍നിന്ന് 2500 രൂപ വീതം ചൊവ്വാഴ്ച മുതല്‍ ലഭിച്ചുതുടങ്ങി.
അതേസമയം, 500 രൂപ നോട്ടുകള്‍ ചൊവ്വാഴ്ച വിതരണംചെയ്യുമെന്ന് പ്രഖ്യപിച്ചിരുന്നെങ്കിലും നടന്നില്ല. 500ന്‍െറ നോട്ടുകള്‍ കേരളത്തിലത്തെിയതായി ബാങ്ക് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നെങ്കിലും വിതരണം ചെയ്തില്ല. പഴയ നോട്ടുകള്‍ മാറാന്‍ ബാങ്കിലത്തെുന്നവരെ തിരിച്ചറിയാന്‍ കൈയില്‍ മഷിപുരട്ടുമെന്ന പ്രഖ്യാപനത്തോട് ഇടപാടുകാരില്‍നിന്ന് വ്യാപക എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ഗ്രാമങ്ങളില്‍ രൂക്ഷമായ പ്രതിസന്ധി തുടരുകയാണ്.
ഈ മേഖലയിലെ ബ്രാഞ്ചുകളില്‍ തിരക്ക് കുറഞ്ഞിട്ടില്ല. ഇവിടങ്ങളിലെ എ.ടി.എമ്മുകളും പ്രവര്‍ത്തനക്ഷമമായിട്ടില്ല. മണിക്കൂറുകളോളം ജനം ക്യൂ നില്‍ക്കേണ്ടിവരുന്നു. രൂക്ഷമായ പ്രതിസന്ധിയാണ് സഹകരണ മേഖലയിലുണ്ടായത്. പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതിന് നല്‍കിയ അനുമതി റിസര്‍വ് ബാങ്ക് പിന്‍വലിച്ചതോടെ നോട്ടുകള്‍ മാറിനല്‍കാനും മറ്റും ജനം ഇതര ബാങ്കുകള്‍ തേടിപ്പോവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.