പ്രധാനമന്ത്രി യുദ്ധപ്രഖ്യാപനം നടത്തുന്നു –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്കും സഹകരണ പ്രസ്ഥാനങ്ങള്‍ക്കും എതിരെ പ്രധാനമന്ത്രിയും ബി.ജെ.പിയും യുദ്ധപ്രഖ്യാപനം നടത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന് യുദ്ധത്തിന്‍െറ ഭാഷ മാത്രമേ മനസ്സിലാകൂ. അതുകൊണ്ട് ആ ഭാഷയില്‍ തന്നെ മറുപടി പറയാം. ഈ യുദ്ധത്തെ കേരള ജനത ചെറുക്കും. കുമ്മനത്തിന്‍െറ താല്‍പര്യം ജനങ്ങള്‍ക്കറിയാം. അതിവിടെ നടക്കാന്‍ പോകുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രനയങ്ങള്‍ക്കെതിരെ റിസര്‍വ് ബാങ്ക് മേഖല ഓഫിസിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ സത്യഗ്രഹസമരത്തിന്‍െറ സമാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം തടയുന്നതിനെന്ന പേരില്‍ മുന്നൊരുക്കങ്ങളില്ലാതെ കാട്ടിക്കൂട്ടിയ നടപടി സമചിത്തതയുള്ള ഭരണാധികാരിക്ക് ചേര്‍ന്നതാണോയെന്ന് ഇതിന് നേതൃത്വം നല്‍കുന്നവര്‍ ആലോചിക്കണമെന്ന് സത്യഗ്രഹം ഉദ്ഘാടനം നടത്തുന്നതിനിടെ രാവിലെ മുഖ്യമന്ത്രി ചോദിച്ചു. പണം പിന്‍വലിച്ചിട്ട് നാളെ ബാങ്കില്ല, രണ്ട് ദിവസം എ.ടി.എമ്മില്ല എന്നൊക്കെ പറഞ്ഞ് തടിതപ്പുകയാണോ ഒരു ഭരണാധികാരി ചെയ്യേണ്ടതെന്നും പിണറായി ചോദിച്ചു.
അഴിമതി നടക്കുന്ന ഇക്കാലത്ത് സമൂഹിക പ്രതിബദ്ധതയോടെയാണ് സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരന്‍െറ പണമാണ് സഹകരണ സ്ഥാപനങ്ങളിലുള്ളത്. കര്‍ഷകരുടെയും സാധാരണക്കാരുടെയും ആവശ്യങ്ങള്‍ക്ക് എന്നും ഒപ്പം നിന്നത് സഹകരണ ബാങ്കുകളാണ്. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളെയാണ് ഇല്ലായ്മ ചെയ്യാന്‍ നീക്കം നടക്കുന്നത്. നിയമസഭ പാസാക്കിയ സഹകരണ നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പരിശോധന നടത്താന്‍ സംവിധാനമുണ്ട്. ചെറിയ വീഴ്ചകള്‍ക്ക് പോലും നടപടിയുണ്ടായതാണ് ചരിത്രം.
കാര്‍ഷിക വായ്പ യാഥാര്‍ഥ രീതിയില്‍ നല്‍കുന്നത് സഹകരണ സ്ഥാപനങ്ങള്‍ മാത്രമാണ്. രാഷ്ട്രീയ ലക്ഷ്യത്തിന്‍െറ ഭാഗമായി നടപ്പാക്കിയ നോട്ടുനിരോധനത്തത്തെുടര്‍ന്ന് ജനങ്ങളെ ഭള്ള് പറയുകയാണ് ബി.ജെ.പി നേതാക്കള്‍. ധൂര്‍ത്തും അത്യാഡംബര ജീവിതവും മൂലമാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നാണ് ഒരു നേതാവ് പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്‍െറ ജീവിതനിലവാരം മെച്ചപ്പെട്ടിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇവിടെ അധ്വാനിച്ചാല്‍ ശരിയായ വേതനം ലഭിക്കും. അത് സംഘടിത ശക്തിയുടെ കരുത്തില്‍ നേടിയെടുത്തതാണ്. സംഘടിത മാറ്റങ്ങള്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ ഇങ്ങനെ നിലപാട് എടുക്കുന്നതില്‍ ആശ്ചര്യപ്പെടാനില്ല. സംസ്ഥാനത്തിന്‍െറ നേട്ടങ്ങളില്‍ ആര്‍.എസ്.എസ് ഒരു പങ്കും വഹിച്ചിട്ടില്ല. സഹകരണ മേഖലയുടെ സംരക്ഷണം നാടിന്‍െറ വികാരമാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാക്കളുമായി സംസാരിച്ചു. സഹകരണമേഖല നേരിടുന്ന പ്രതിസന്ധി ഗൗരവമായാണ് അവര്‍ കാണുന്നത്. സര്‍ക്കാര്‍ നിലപാടുകളോട് കൂടെ നില്‍ക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.