നോട്ടുവറുതി തുടരുന്നു
text_fieldsതിരുവനന്തപുരം: ബാങ്കുകളിൽ നിന്ന് ആവശ്യത്തിന് പണം ലഭിക്കാതായതോടെ സംസ്ഥാനത്തെ ട്രഷറികൾ വീണ്ടും പ്രതിസന്ധിയിലായി. പകുതിയോളം ബാങ്കുകളിൽ ആവശ്യപ്പെട്ട പണം ലഭ്യമായില്ല. 103 കോടി രൂപ ആവശ്യപ്പെട്ടതിൽ 49 കോടി മാത്രമാണ് ഉച്ചവരെ ലഭിച്ചതെന്ന് ധനവകുപ്പ് അറിയിച്ചു. 38 ട്രഷറികൾക്ക് പണം തീരെ ലഭിച്ചില്ല. പെൻഷൻ വാങ്ങാൻ ട്രഷറികളിൽ തിക്കിത്തിരക്കിയ നിരവധി പേർക്ക് നിരാശരാകേണ്ടി വന്നു. ട്രഷറി വഴി ശമ്പളം വാങ്ങുന്നവരെയും പ്രതിസന്ധി ബാധിച്ചു.
ലോറിസമരമാണ് നോട്ട് പ്രതിസന്ധിക്ക് കാരണമെന്നാണ് ബാങ്കുകൾ പറയുന്നത്. വിമാനമാർഗം എത്തിക്കാൻ ശ്രമിക്കുെന്നന്നും ലഭ്യമായ നോട്ടുകൾ നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി. 2016 മാർച്ച് വരെ രണ്ടര ലക്ഷത്തോളം പെൻഷൻകാർ ബാങ്ക് അക്കൗണ്ട് വഴിയാണ് പെൻഷൻ വാങ്ങിയത്. ഇത് ട്രഷറിയിലേക്ക് മടക്കിക്കൊണ്ടുവന്നതുകൊണ്ട് നോട്ടിെൻറ ആവശ്യം വർധിെച്ചന്നാണ് ബാങ്കിങ് വിദഗ്ധർ പറയുന്നത്.
20,000 രൂപ പെൻഷനുള്ള ഒരാൾ കുറഞ്ഞ തുക മാത്രമാണ് ബാങ്കുകളിലെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കുകയെന്നും ബാക്കി പണം അക്കൗണ്ടിൽ തന്നെ കിടക്കുമായിരുെന്നന്നും അവർ പറയുന്നു.
എന്നാൽ, ട്രഷറി വഴിയായതോടെ എല്ലാ പെൻഷൻകാരും മുഴുവൻ തുകയും ഒരുമിച്ച് പിൻവലിക്കുകയാണ്. ഇത് നോട്ടിെൻറ കൂടുതൽ ആവശ്യകതക്കിടയാക്കുമെന്നും അവർ വാദിക്കുന്നു. എന്നാൽ, ട്രഷറികളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹരിക്കണമെന്ന് റിസർവ് ബാങ്കിനോടും എസ്.ബി.െഎയോടും ധനവകുപ്പ് ആവശ്യപ്പെട്ടു. ഒാരോദിവസവും പിൻവലിക്കുന്നതിന് വേണ്ടിവരുന്ന നോട്ട് ഉറപ്പാക്കണമെന്ന് നേരത്തേതന്നെ സർക്കാർ റിസർവ്ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ലോറിസമരം തുടങ്ങിയതോടെ നോട്ടുകളുമായി വരേണ്ട ലോറികൾ എത്തിയിട്ടില്ലെന്നാണ് ബാങ്കുകൾ പറയുന്നത്. എ.ടി.എമ്മുകളിൽ നോട്ട് നിറക്കുന്നതിനെയും ഇത് ബാധിച്ചു. സ്റ്റേറ്റ് ബാങ്കുകളിലാണ് ഏറ്റവും പ്രയാസം. അവരുടെ പല എ.ടി.എമ്മുകളിലും പണമില്ല. മാർച്ച് 31ന് സാമ്പത്തികവർഷം അവസാനിച്ച സാഹചര്യത്തിൽ വൻതോതിൽ ഇടപാടുകൾ നടന്നിരുന്നു. ട്രഷറികളിൽ നിന്ന് കരാറുകാർക്ക് ബില്ലുകൾ മാറി നൽകിയതടക്കം പണം കാര്യമായി പിൻവലിച്ചു. നോട്ട്ക്ഷാമത്തിന് ഇതും കാരണമായതായി പറയുന്നുണ്ട്. ശമ്പളകുടിശ്ശിക അടക്കം നൽകേണ്ട മാസത്തിൽ സർക്കാറിന് 5000 കോടി രൂപയോളം അടിയന്തരമായി വേണ്ടതുണ്ട്. ക്ഷേമ പെൻഷനുകളും നൽകണം. ഇതിനെല്ലാം ആവശ്യമായ പണം ഇപ്പോൾ കൈയിലില്ല. പ്രതിസന്ധി ഫലത്തിൽ സർക്കാറിന് അനുഗ്രഹമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.