കേരളത്തില്‍ ‘കണക്കുപിഴ’യില്ല: കറന്‍സി ചെസ്റ്റുകളില്‍ ആര്‍.ബി.ഐ പരിശോധന
text_fieldsതൃശൂര്‍: തിരിച്ചത്തെിയ അസാധു നോട്ടുകളുടെ കണക്ക് കൃത്യമായി അറിയാന്‍ റിസര്‍വ് ബാങ്ക് സംസ്ഥാനത്തെ കറന്‍സി ചെസ്റ്റുകളില്‍ നടത്തുന്ന പരിശോധനയില്‍ കാര്യമായ ‘കണക്കുപിഴ’ കണ്ടുപിടിക്കാനായില്ല.
ചിലയിടങ്ങളില്‍ പുതിയ 500 രൂപ നോട്ടും കള്ളനോട്ടും തിരിച്ചത്തെിയ കണക്കില്‍പെട്ടിട്ടുണ്ടെങ്കിലും അത് അപൂര്‍വമാണ്. പരിശോധന തുടരുമ്പോള്‍ തിരിച്ചത്തെിയതില്‍ അധികവും കൃത്യമായ കണക്കായിരിക്കുമെന്നാണ് നിഗമനം.
സംസ്ഥാനത്ത് റിസര്‍വ് ബാങ്കിന് 240 കറന്‍സി ചെസ്റ്റുകളുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തുമുള്ള ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസമായി ഈ ചെസ്റ്റുകള്‍ പരിശോധിക്കുകയാണ്. നവംബര്‍ എട്ടിന് രാത്രി അസാധുവാക്കിയ 15.44 ലക്ഷം കോടിയുടെ നോട്ടില്‍ 75,000 കോടി മാത്രമെ ഡിസംബര്‍ 30നകം തിരിച്ചത്തൊന്‍ ബാക്കിയുള്ളൂ എന്ന കണക്ക് വന്നതിനു പിറകെയാണ് ആര്‍.ബി.ഐ നേരിട്ട് പരിശോധന തുടങ്ങിയത്. കേരളത്തില്‍നിന്ന് ഡിസംബര്‍ 20 വരെ 40,000 കോടിയോളം രൂപയുടെ അസാധു തിരിച്ചു വന്നതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡിസംബര്‍ 30 കഴിഞ്ഞപ്പോള്‍ തുക ഉയര്‍ന്നിട്ടുമുണ്ട്. എന്നാല്‍, ബാങ്കുകളുടെ കണക്കില്‍ പിഴവുണ്ടെന്ന നിഗമനത്തിലാണ് റിസര്‍വ് ബാങ്ക് പരിശോധന തുടങ്ങിയത്. നവംബര്‍ 10 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ബാങ്കുകളില്‍ സ്വീകരിച്ച അസാധു നോട്ട് കണക്ക് അന്നന്ന് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രണ്ടുതരത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കറന്‍സി ചെസ്റ്റില്‍ അടച്ച പണത്തിന്‍െറ കണക്ക് ഓരോ ദിവസവും ഓണ്‍ലൈന്‍ മുഖേന അറിയിച്ചു. പുറമെ ഓരോ ബാങ്കിന്‍െറയും നോഡല്‍ ഓഫിസ് ശേഖരിച്ച കണക്കും നല്‍കി.
ഇങ്ങനെ കൊടുത്തപ്പോള്‍ ചെസ്റ്റുകളിലെ നീക്കിയിരിപ്പ് പണംകൂടി ഉള്‍പ്പെട്ട കണക്കാണ് കൊടുത്തതെന്നും ചിലയിടത്ത് പുതിയ 500ന്‍െറ നോട്ടും പെട്ടുവെന്നുമാണ് ആര്‍.ബി.ഐ കരുതിയത്. എന്നാല്‍, ഇതു രണ്ടും ഒന്നായാല്‍ കണക്ക് പിഴച്ചുവെന്ന് കരുതാനാവില്ളെന്നും പരിശോധന അന്തിമ ഘട്ടത്തില്‍ എത്തുമ്പോള്‍ അതാണ് സംഭവിക്കുന്നതെന്നും ഓഫിസര്‍മാരുടെ സംഘടന ഭാരവാഹി ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, അസാധു ഭൂരിഭാഗവും തിരിച്ചത്തെിയതോടെ പാര്‍ലമെന്‍ററി സമിതിക്ക് മുന്നില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ക്ക് അസാധുവാക്കല്‍ ന്യായീകരിക്കാനാകണം പരിശോധനയെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ഥ കണക്ക് പരിശോധിക്കുകയാണെന്ന് സമിതി മുമ്പാകെ പറയാം. അതല്ല, ബാങ്ക് റിപ്പോര്‍ട്ടില്‍ വലിയ അന്തരമുണ്ടെങ്കില്‍ അതുപറഞ്ഞ് ന്യായീകരിക്കാം.
എന്നാല്‍, ഓണ്‍ലൈന്‍ വഴി ആര്‍.ബി.ഐയും ബാങ്കുകളും ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന കാലത്ത് കണക്കില്‍ വലിയ അന്തരം വന്നുവെന്ന് വരുത്താന്‍ ശ്രമിക്കുന്നത് അസാധുവാക്കലിന്‍െറ ജാള്യത മറക്കാനാണെന്ന് സംശയിക്കണമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.
അതിനിടെ, പാര്‍ലമെന്‍ററി സമിതിക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രേഖാമൂലം പ്രാഥമിക മറുപടി നല്‍കിയതായും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.