നോട്ടുക്ഷാമം മുതലാക്കി മത്സ്യവളം ലോബി
text_fieldsകോഴിക്കോട്: നോട്ടുക്ഷാമത്തത്തെുടര്‍ന്ന് കുത്തനെ കുറഞ്ഞ മത്സ്യവില്‍പന മുതലാക്കുന്നത് വളം നിര്‍മാണ ലോബി. വില്‍പന മൂന്നിലൊന്നായി കുറഞ്ഞതോടെ ചുളുവിലക്ക് മത്സ്യം വിറ്റഴിക്കേണ്ട ഗതികേടിലാണ് കടലിന്‍െറ മക്കള്‍. മത്സ്യവളം നിര്‍മാണ കമ്പനികള്‍ സജീവമായി വിപണിയിലുള്ളതിനാല്‍ വില വന്‍തോതില്‍ കുറയാതിരിക്കാനും ഇത് ഇടയാക്കുന്നെന്ന സാഹചര്യവുമുണ്ട്. കേരളത്തിന്‍െറ ഹാര്‍ബറുകളില്‍നിന്ന് പ്രതിദിനം നൂറുകണക്കിന് ലോഡ് മത്സ്യമാണ് വളംനിര്‍മാണത്തിനുവേണ്ടി പോകുന്നത്.
ആഭ്യന്തര ഉപയോഗത്തിനും കയറ്റുമതിക്കുംശേഷമുള്ള മത്സ്യമാണ് വളംനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. അയല, സില്‍ക് തുടങ്ങിയ മത്സ്യങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ കയറ്റുമതിക്കുശേഷവും വന്‍തോതില്‍ ബാക്കിയാവുകയാണ്. ഈ മത്സ്യം വിപണിയില്‍ എത്തുംമുമ്പേ വളംനിര്‍മാണ ലോബി കൈക്കലാക്കുകയാണ്. സംസ്ഥാനത്തെ പ്രതിവര്‍ഷ മത്സ്യലഭ്യത 7.5 ലക്ഷം മെട്രിക് ടണ്ണാണ്.
ഇതില്‍ പകുതിയോളം കയറ്റുമതിയാണ്. പ്രതിവര്‍ഷം 1200 കോടിയോളം രൂപയുടെ മത്സ്യമാണ് കയറ്റി അയക്കുന്നതെന്ന് ബന്ധപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പുറമെയാണ് വളംനിര്‍മാണത്തിനുവേണ്ടി ഹാര്‍ബറുകളില്‍നിന്ന് ഏജന്‍റുമാര്‍ നേരിട്ട് വിലക്കെടുക്കുന്നത്. കോഴിക്കോട് പുതിയാപ്പ ഹാര്‍ബറില്‍നിന്ന് മാത്രം പ്രതിദിനം 50 ലോഡുവരെ മത്സ്യം വളംനിര്‍മാണത്തിനുവേണ്ടി പോകുന്നു. ഒരു ലോഡില്‍ 300 പെട്ടിയോളം മത്സ്യമാണ് ഉണ്ടാവുക. ബേപ്പൂരില്‍നിന്ന് കയറ്റിപ്പോകുന്ന 15 ലോഡില്‍ 13ഉം വളംനിര്‍മാണത്തിനാണ്.
ഇങ്ങനെ കയറ്റിപ്പോകുന്ന മത്സ്യത്തിന് ഒരു പെട്ടിക്ക് നേരത്തേ 800 രൂപ ലഭിച്ചിരുന്നത് ഇപ്പോള്‍ 400 രൂപയായി കുറഞ്ഞു. ഒരു കിലോക്ക് 30-35 രൂപയുള്ളത് 10 രൂപയായി. മത്തി 10 സെ.മീ, അയല 14 സെ.മീ, വാള 46 സെ.മീ, ചമ്പാന്‍ അയല 11 സെ.മീ, കിളിമീന്‍ 12 സെ.മീ, പരവ 10 സെ.മീ എന്നിങ്ങനെയാണ് പിടിക്കാവുന്ന മത്സ്യത്തിന്‍െറ വലുപ്പത്തിന് ഏര്‍പ്പെടുത്തിയ പരിധി. ഇവക്കു താഴെ വലുപ്പമുള്ള മത്സ്യങ്ങള്‍ പിടിക്കരുതെന്നാണ് നിര്‍ദേശമെങ്കിലും ഇത് വ്യാപകമായി ലംഘിക്കപ്പെടുന്നു.
ഗതികേടിലായ മത്സ്യത്തൊഴിലാളികള്‍ നിലനില്‍പിനായി വലുപ്പംകുറഞ്ഞ മത്സ്യം പിടിക്കേണ്ടിവരുമ്പോള്‍ അവസരം കാത്തുനില്‍ക്കുന്ന വളംനിര്‍മാണ ലോബി കുറഞ്ഞവിലക്ക് ഇവ വാങ്ങിക്കൂട്ടി കൊള്ളലാഭം കൊയ്യുകയാണ്. കൊച്ചി, മംഗലാപുരം വഴിയാണ് വളം നിര്‍മാണത്തിന് ലോഡ് കയറ്റുന്നത്.
മത്സ്യത്തൊഴിലാളികളുടെ ഗതികേടോര്‍ത്ത് നിയമം ലംഘിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ കണ്ണടക്കേണ്ട സാഹചര്യത്തിലാണ് അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.