വീണ്ടും നോട്ട് വറുതി
text_fields
തിരുവനന്തപുരം: നോട്ട്ക്ഷാമംമൂലം ട്രഷറികളിലെ ശമ്പള-പെൻഷൻ വിതരണം മുടങ്ങിയേക്കും. ബാങ്കുകളുടെ യോഗം വിളിച്ച് സർക്കാർ പണം ഉറപ്പാക്കാൻ ശ്രമിെച്ചങ്കിലും ആവശ്യത്തിന് നോട്ടുകൾ ചൊവ്വാഴ്ച ട്രഷറികളിലെത്തിയില്ല. ശമ്പളവും പെൻഷനും മുടങ്ങുന്ന സ്ഥിതിയാണെന്ന് ധനവകുപ്പ് വ്യക്തമാക്കി. പണം കൈവശമുണ്ടെങ്കിലും വിതരണം ചെയ്യുന്നതിനാവശ്യമായ നോട്ട് റിസർവ് ബാങ്ക് നൽകാത്തതിനാൽ പല ട്രഷറികളിലും ശമ്പളം, പെൻഷൻവിതരണത്തിന് പ്രയാസം നേരിടുന്നു.
വിഷു, ഈസ്റ്റർ പ്രമാണിച്ച് ക്ഷേമപെൻഷനിലെ മൂന്നുമാസത്തെ കുടിശ്ശിക നൽകാൻ സർക്കാർ തയാറെടുക്കുകയാണ്. ഈ തുക വരുംദിവസങ്ങളിൽ സഹകരണബാങ്കുകളുടെ അക്കൗണ്ടിലേക്ക് കൈമാറുമെങ്കിലും നോട്ട്ക്ഷാമംമൂലം അവ ആളുകളുടെ കൈയിൽ എത്തുമോയെന്ന ആശങ്കയുണ്ടെന്നും ധനവകുപ്പ് അറിയിച്ചു. അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് റിസർവ് ബാങ്കിനോടും എസ്.ബി.െഎയോടും സർക്കാർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ട്രഷറികളിൽ ഭൂരിഭാഗവും എസ്.ബി.ടിയുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിച്ചിരുന്നത്. അവ എസ്.ബി.െഎയിൽ ലയിച്ച ശേഷമുള്ള ആദ്യ ശമ്പള-പെൻഷൻ വിതരണമാണ് പ്രയാസത്തിലായത്. അതേസമയം, ചരക്കുലോറിസമരമാണ് പ്രശ്നകാരണെമന്ന വിശദീകരണമാണ് ബാങ്കിങ് കേന്ദ്രങ്ങൾ നൽകുന്നത്. ലോറിസമരം തുടരുന്നതിനാൽ പെെട്ടന്ന് ഇത് പരിഹരിക്കാനാകുമോയെന്ന ആശങ്കയും അവർ പ്രകടിപ്പിക്കുന്നു.
പെൻഷനും ഒരുവിഭാഗം ജീവനക്കാരുടെ ശമ്പളവും ട്രഷറി വഴിയാണ് വിതരണം ചെയ്യുന്നത്. 50 ശതമാനത്തിൽ കൂടുതൽ ട്രഷറികളിൽ നോട്ടുക്ഷാമം അനുഭവപ്പെടുെന്നന്നാണ് ധനവകുപ്പിെൻറ കണക്ക്. ഇതിൽ 79 ട്രഷറികളിൽ നോട്ടുക്ഷാമം അതിരൂക്ഷമാണ്. 24 ട്രഷറികളിൽ വിതരണം ചെയ്യാൻ ഇതുവരെ നോട്ടുകൾ കിട്ടിയിട്ടില്ല. പെൻഷൻ ട്രഷറികളും ഇതിൽ ഉൾപ്പെടുന്നു. എരുമേലി, വേങ്ങര, കൊട്ടാരക്കര, മണലൂർ, എടത്വാ, കുറവിലങ്ങാട്, കരിമാനൂർ, പേരാവൂർ, ചെങ്ങന്നൂർ, നൂറനാട്, ദ്വാരക, വെള്ളരിക്കുണ്ട്, മുതുകുളം, മൂവാറ്റുപുഴ, അരീക്കോട്, ചടയമംഗലം, കോന്നി, മാവേലിക്കര, വടക്കഞ്ചേരി, ഹരിപ്പാട്, മുകുന്ദപുരം, കടയ്ക്കൽ, തിരൂരങ്ങാടി തുടങ്ങിയ സബ്ട്രഷറികളിലും മൂവാറ്റുപുഴ ജില്ലട്രഷറിയിലും ആവശ്യപ്പെട്ടതിൽ ഒരുരൂപപോലും ലഭിച്ചില്ല. 50 ശതമാനത്തിലേറെ നോട്ടുക്ഷാമം നേരിടുന്ന 55 ട്രഷറികളുണ്ട്. പെൻഷൻ വാങ്ങാൻ ക്യൂ നിന്ന പലർക്കും പണം കിട്ടിയില്ല. ശാരീരികഅവശതയുള്ളവർക്കുപോലും പണം ലഭിക്കാതെ മടങ്ങേണ്ടി വന്നു. ചിലർ വൈകുംവരെ കാത്തിരുെന്നങ്കിലും പണമെത്തിയില്ല.
കറൻസിക്ഷാമം: ട്രഷറികളിൽ പണമില്ലെന്ന് തോമസ് െഎസക്
തൃശൂർ: കറൻസിക്ഷാമം മൂലം ട്രഷറികളിൽ പണമില്ലെന്ന് ധനമന്ത്രി ഡോ.തോമസ് െഎസക്. ക്ഷാമം മൂലം ആവശ്യപ്പെട്ട പണം ഇതുവരെ സംസ്ഥാനത്തിന് നൽകാൻ ആർ.ബി.െഎ തയാറായിട്ടില്ല. തൃശൂരിൽ ട്രഷറി അവലോകന യോഗത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആർ.ബി.െഎ രാഷ്ട്രീയ ആയുധമായി മാറി പെരുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട തുക ആർ.ബി.െഎ നൽകിയിട്ടില്ല. കേരളത്തിനോട് ആർ.ബി.െഎ പക്ഷപാതപരമായാണ് പെരുമാറുന്നത്. പെൻഷൻ കൊടുക്കാൻ തടസമാവുന്നതും കേന്ദ്രത്തിെൻറ ഇൗ നയം മൂലമാണ്. ആവശ്യത്തിന് പണം ട്രഷറികളിൽ എത്തിക്കുന്ന നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാനം പ്രക്ഷോഭങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരും.
മദ്യ വിൽപ്പന വഴിയുള്ള നഷ്ടം മറികടക്കാൻ നികുതി പിരിവ് ഉൗർജ്ജിതമാക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് െഎസക്. സംസ്ഥാന- ദേശീയ പാതയോരത്തെ മദ്യശാലകൾ അടച്ചുപൂട്ടുന്നതോടെ 5000 കോടി രൂപയുടെ നഷ്ടമുണ്ടാവും.നിലവിൽ സർക്കാർ കനത്ത സാമ്പത്തിക നഷ്ടത്തിലാണെന്നും തൃശൂരിൽ മാധ്യമപ്രവർത്തകരോട് മന്ത്രി വ്യക്തമാക്കി. ഇതിനെ മറികടക്കാൻ നികുതിപിരിവ് ഉൗർജ്ജിതമാക്കുയാണ് വേണ്ടത്. കള്ളുഷാപ്പുകൾ വഴി മദ്യം വിതരണം ചെയ്യുന്നത് ആലോചിക്കുമെന്നുള്ള മന്ത്രി സുധാകരെൻറ നിലപാട് െഎസക് തള്ളി. ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സർക്കാറും മുന്നണിയുമാണ് ആലോചിക്കേണ്ടെതന്നും അദ്ദേഹം കൂട്ടിചേർത്തു.
സ്വർണവ്യാപാരികളുടെ ആവശ്യം ന്യായമാണെന്നും എന്നാൽ ഇത് പരിഹരിക്കുന്നതിന് നിയമ ഭേദഗതി വേണ്ടതുണ്ട്. സബ്ജക്റ്റ് കമ്മിറ്റി ചേർന്ന് ഇക്കാര്യം പരിഗണിക്കും. ഇന്നു മുതൽ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുെമന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.