ജേക്കബ് തോമസിെൻറ പുസ്തകം പ്രസിദ്ധീകരിച്ച കറൻറ് ബുക്സിൽ പൊലീസ് പരിശോധന
text_fieldsതൃശൂർ: വിജിലൻസ് മുൻഡയറക്ടർ ജേക്കബ് തോമസ് എഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോ ൾ’ എന്ന പുസ്തകത്തിെൻറ പ്രസാധകരായ തൃശൂർ കറൻറ് ബുക്സിെൻറ ഓഫിസിൽ പൊലീസ് പരിശോധന .
ജേക്കബ് തോമസ് സർവിസ് ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് എടുത്ത കേസ് കോടതിയുടെ പരി ഗണനയിലിരിക്കെ ഈ മാസം ആദ്യവാരത്തിലാണ് ക്രൈംബ്രാഞ്ച് എസ്.പി എൻ. അബ്ദുൽ റഷീദിെൻറ നേ തൃത്വത്തിൽ രണ്ടുപേർ പരിശോധനക്ക് എത്തിയതെന്ന് കറൻറ് ബുക്സ് എം.ഡി പെപ്പിൻ തോമ സും പബ്ലിക്കേഷൻ മാനേജർ കെ.ജെ. ജോണിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഓഫിസിൽ നാല് മണിക്കൂറോളം ചെലവഴിച്ച പൊലീസ് പുസ്തകം കേമ്പാസ് ചെയ്തയാളുടെയും പ്രൂഫ് റീഡറുടെയും എഡിറ്ററുടെയും മൊഴി എടുക്കുകയും കമ്പ്യൂട്ടറുകൾ പരിശോധിക്കുകയും ചെയ്തു. ജേക്കബ് തോമസുമായി കറൻറ് ബുക്സ് നടത്തിയ എല്ലാ ആശയ വിനിമയത്തിെൻറയും രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീട് നോട്ടീസും അയച്ചു. ജേക്കബ് തോമസുമായി ഉണ്ടാക്കിയ കരാർ, അക്കൗണ്ടുകളുടെ വിശദാംശങ്ങൾ എന്നിവയുടെ രേഖകളുമായി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തണമെന്നായിരുന്നു നോട്ടീസിെൻറ ഉള്ളടക്കം.
2017 മേയിൽ ആദ്യപതിപ്പ് പുറത്തിറക്കിയ പുസ്തകം ആറ് എഡിഷനുകൾ പിന്നിട്ടശേഷം പ്രസാധകർക്കെതിരായ പൊലീസ് നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈകടത്തലാണെന്ന് െപപ്പിനും ജോണിയും പറഞ്ഞു.
എഴുത്തുകാരനും സർക്കാറും തമ്മിലുള്ള സാങ്കേതിക കാര്യത്തിന് പ്രസാധകന് നേരെ തിരിയുന്നത് അപലപനീയമാണെന്നും അവർ പറഞ്ഞു. കലാപത്തിന് വഴിവെക്കുന്നതോ മതസ്പർധ വളർത്തുന്നതോ ആയ ഒന്നും പുസ്തകത്തിൽ ഇല്ലെന്നിരിക്കെ പ്രസാധകരും എഴുത്തുകാരും തമ്മിലുള്ള സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കുന്നതാണ് പൊലീസ് നടപടിയെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത എഴുത്തുകാരി സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
സര്‍ക്കാറിെൻറ അനുവാദം വാങ്ങി ആരും പുസ്തകമെഴുതിയതായി അറിയില്ല. എഴുത്തുകാര്‍ക്ക് കൂച്ചുവിലങ്ങിടാനും പ്രസാധകരെ അപമാനിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ജേക്കബ് തോമസും സര്‍ക്കാറും തമ്മിലുള്ള ചട്ടലംഘന വിഷയത്തില്‍ പ്രസാധകരെ അപമാനിക്കുന്നത് ശരിയല്ലെന്ന് സാറാ ജോസഫ് പറഞ്ഞു. ഡോ. കെ. അരവിന്ദാക്ഷനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.