പാഠ്യപദ്ധതി പരിഷ്കരണം: സർക്കാർ ലക്ഷ്യമിടുന്നത് കേരളത്തിന്‍റെ വിദ്യാഭ്യാസ, സാമൂഹിക തകർച്ച -എം.എസ്.എഫ്
text_fieldsതിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് കേരളത്തിന്‍റെ വിദ്യാഭ്യാസ, സാമൂഹിക തകർച്ചയാണെന്ന് എം.എസ്.എഫ്. സംഘ്പരിവാർ നയങ്ങൾ ഉള്ളടക്കങ്ങളാക്കി 34 വർഷങ്ങൾക്ക് ശേഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ 'ദേശീയ വിദ്യാഭ്യാസ നയം 2020' ഏറെ ക്രമക്കേടുകൾക്കും, രാജ്യത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധവുമായ നയങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാൽ ഈ വിദ്യാഭ്യാസ നയം പുറത്തിറങ്ങിയതോടെ അതിനെ അംഗീകരിച്ചു അനാവശ്യ തിടുക്കം കാണിച്ചുകൊണ്ടാണ് കേരള സർക്കാർ ഇത് നടപ്പിലാക്കുന്നതെന്നും എം.എസ്.എഫ് ആരോപിച്ചു.
വി.എസ്. അച്യുതാനന്ദൻ സർക്കാർ 2007ൽ നടപ്പിലാക്കാൻ ശ്രമിച്ച " കേരള പാഠ്യ പദ്ധതി ചട്ടക്കൂട് " മുന്നോട്ട് വെച്ചത് മത നിരാസവും, യുക്തി വാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ നയങ്ങളായിരുന്നു. മതമില്ലാത്ത ജീവൻ പഠഭാഗമാക്കി കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിന്ന് വ്യതിചലിച്ച് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ച അതേ സമീപനം തന്നെയാണ് ഇന്നത്തെ പിണറായി വിജയൻ സർക്കാർ പിന്തുടരുന്നത്.
കേരളത്തിന്റെ അക്കാദമിക മേഖലയെ പിറകോട്ടടിപ്പിച്ച 2007ലെ പരിഷകാരത്തിന്റെ തനിയാവർത്തനമായി നടപ്പാക്കാനിരിക്കുന്ന പുതിയ പരിഷ്‌കാരം അംഗീകരിക്കാനാകില്ല. ലിംഗ സമത്വമെന്ന പേരിൽ ജെൻഡർ ന്യൂട്രൽ ആശയങ്ങളും, ലിബറൽ ആശയങ്ങളും വിദ്യാർഥികളിലേക്ക് സന്നിവേശിപ്പിക്കാനുള്ള സർക്കാറിന്‍റെ കമ്മ്യൂണിസ്റ്റ് അജണ്ടയെ ചെറുത്തു തോൽപ്പിക്കാൻ പൊതുസമൂഹം തയ്യാറാകണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.