പാഠ്യപദ്ധതി പരിഷ്കരണം: കൈപ്പുസ്തകം പ്രകാശനം ചെയ്ത് എം.എസ്.എഫ്
text_fieldsകോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ തയാറാക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിലെ അപാകത ചൂണ്ടിക്കാട്ടി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ പബ്ലിക്കേഷൻ മിഡ്പോയന്റ് പൊതുജനങ്ങൾക്കുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം പ്രകാശനം നിർവഹിച്ചു.
പുതിയ പരിഷ്കരണത്തിലെ ഒളിയജണ്ടകളും അശാസ്ത്രീയ നയങ്ങളും വിവരിച്ചാണ് പുസ്തകം തയാറാക്കിയത്. സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പൊതുചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് വിഷയങ്ങളിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് നിർവഹിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.