കുസാറ്റ് ദുരന്തം: ബലിയാടാക്കാൻ ശ്രമം - മുൻ പ്രിൻസിപ്പൽ
text_fieldsകൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഉണ്ടായ ദുരന്തത്തിൽ തന്നെയും സഹപ്രവർത്തകരെയും ബലിയാടാക്കി ഉന്നതരെ സംരക്ഷിക്കാനാണ് ശ്രമമമെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും സ്കൂൾ ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു ഹൈകോടതിയിൽ. തന്നെയും രണ്ട് സഹപ്രവർത്തകരെയും ലക്ഷ്യമിടുന്നതാണ് പൊലീസിന്റെയും സർവകലാശാല ഉപസമിതിയുടെയും റിപ്പോർട്ടുകൾ.
ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സമർപ്പിച്ച ഹരജിയിൽ അധിക സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യത്തെ പിന്തുണക്കുന്നതായും സസ്പെൻഷനിലുള്ള ഡോ. സാഹു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.