കുസാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും
text_fieldsതിരുവനന്തപുരം: കൊച്ചിന്‍ സാങ്കേതിക സർവകലാശാല ക്യാംപസില്‍ നവംബര്‍ 25ന് ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.
കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങ് സംഘടിപ്പിച്ച ‘ധിഷ്‌ണ 2023’ ടെക് ഫെസ്റ്റിന്‍റെ സമാപനത്തോടനുബന്ധിച്ച് ഓപൺ എയർ ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാലു പേർ മരിച്ചത്.
നികിത ഗാന്ധിയുടെ സംഗീതനിശ തുടങ്ങുന്നതിന് മുമ്പായിരുന്നു തിക്കുംതിരക്കുമുണ്ടായത്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പരിപാടിയുടെ സംഘാടകസമിതി ചെയർമാൻ കൂടിയായിരുന്ന ഡോ. ദീപക് കുമാർ സാഹുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.