കുസാറ്റ് ദുരന്തം: പൊലീസ് അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരില്ല; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹരജി
text_fieldsകൊച്ചി: നവംബർ 25ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സംഗീത നിശക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. നാലുപേരുടെ മരണത്തിനിടയാക്കിയ ഇത്തരത്തിലൊരു അപകടം സംസ്ഥാനത്ത് ആദ്യമാണെന്നും പൊലീസ് അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരില്ലെന്നും കാട്ടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹരജി നൽകിയത്.
വൈസ് ചാൻസലർ, രജിസ്ട്രാർ, സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ തുടങ്ങിയവരടക്കമുള്ള സർവകലാശാല അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് ഹരജിയിൽ പറയുന്നു. വിദ്യാർഥികളുടെ ക്ഷേമത്തിന് ചുമതലപ്പെട്ട സ്റ്റുഡന്റ്സ് വെൽഫെയർ ഓഫിസർ അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ഇവരെയെല്ലാം സർവകലാശാല അന്വേഷണ സംഘം കുറ്റവിമുക്തരാക്കിയിരിക്കുകയാണ്.
സിൻഡിക്കേറ്റിലും സെനറ്റിലും ഭൂരിപക്ഷമായ ഭരണകക്ഷിയംഗങ്ങളുടെ സമ്മർദത്തിന് വഴങ്ങി പൊലീസ് അന്വേഷണം നിഷ്പക്ഷമാകില്ല. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകാൻ വൈസ് ചാൻസലർക്കും ഗവ. സെക്രട്ടറിമാർക്കും നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.