കുസാറ്റിൽ വിദ്യാർഥിയെ കാറിടിച്ച് വീഴ്ത്തി മർദിച്ചു; എസ്.എഫ്.ഐ നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്
text_fieldsകളമശ്ശേരി: ഹോസ്റ്റൽ ഫെസ്റ്റിൽ ഉണ്ടായ വാക്കേറ്റത്തെതുടർന്ന് കൊച്ചി സർവകലാശാല എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിയെ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികൾ കാറിടിച്ച് വീ ഴ്ത്തി മർദിച്ചു. ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥി ആസിൽ അബൂബ ക്കറിനാണ് (21) മർദനമേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒരാൾ ഉൾപ്പെടെ മൂന്നുപേർ ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ശനിയാഴ്ച രാത്രി ജൂനിയർ വിദ്യാർഥികളുടെ സനാതന ഹോസ്റ്റലിൽ നടന്ന ഹോസ്റ്റൽ ഫെസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നീങ്ങിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. സീനിയർ-ജൂനിയർ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിൽ ആസിൽ ഇടപെട്ട് സംസാരിച്ചിരുന്നു.
ഞായറാഴ്ച രാത്രി ഹോസ്റ്റലിന് പുറത്തുപോയ തന്നെ പ്രധാന ഗേറ്റിന് സമീപം കാറിൽ പിന്തുടർന്നുവന്ന എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി പ്രജിത്തും പ്രസിഡൻറ് രാഹുൽ പേരാളവും കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് ഇടിച്ചുവീഴ്ത്തുകയും മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് തലക്ക് ഗുരുതര പരിക്കേറ്റ് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ആസിൽ പറഞ്ഞു. തലക്ക് ആഴത്തിൽ മുറിവേറ്റതിനെത്തുടർന്ന് എട്ടോളം തുന്നിക്കെട്ടും ദേഹാസകലം മർദനമേറ്റ പാടുമുണ്ട്.
മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിെൻറ കസേര കത്തിച്ച കേസിലെ പ്രതിയാണ് ബി.വോക് വിദ്യാർഥിയായ പ്രജിത്. മഹാരാജാസിൽനിന്ന് പുറത്താക്കുമ്പോൾ സ്വഭാവദൂഷ്യം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് തിരുത്തിയാണ് ഇയാൾക്ക് എസ്.എഫ്.ഐ കുസാറ്റിൽ പ്രവേശനം തരപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. രാഹുൽ ഫയർ ആൻഡ് സേഫ്റ്റി എം.ടെക് വിദ്യാർഥിയും.കുറ്റാരോപിതരായ വിദ്യാർഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിദ്യാർഥികളും ചേർന്ന് തിങ്കളാഴ്ച രാവിലെ പഠിപ്പുമുടക്കി അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് ഉപരോധിച്ചു.
വിദ്യാർഥി പ്രതിനിധികൾ വൈസ് ചാൻസലറുമായി നടത്തിയ ചർച്ചയിൽ അന്വേഷിച്ച് രണ്ട് ദിവസത്തിനകം നടപടി സ്വീകരിക്കാമെന്ന ഉറപ്പ് നൽകിയതോടെയാണ് വിദ്യാർഥികൾ ഉച്ചക്ക് പ്രതിഷേധം അവസാനിപ്പിച്ചത്. പി.ടി. തോമസ് എം.എൽ.എ സമരക്കാരെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.