മൂന്നാംമുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു –വി.എസ്
text_fieldsതിരുവനന്തപുരം: പൊലീസിെൻറ മൂന്നാംമുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് ഭരണപര ിഷ്കാര കമീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. മര്‍ദനം വലിയ മിടുക്കായി കാണുന് ന പൊലീസുകാര്‍ സേനയിലുണ്ട്. അവരാണ് ഇത്തരം ക്രൂരതയുടെ ആശാന്മാര്. തല്ലലും കൊല്ലലും കാടത്ത സംസ്കാരമാണെന്ന് അവരെ പഠിപ്പിക്കണം. തിരുത്താന്‍ കഴിയാത്തവരെ സേനയില്‍നിന്ന് പുറത്താക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വായനപക്ഷാചരണത്തിെൻറ ഭാഗമായി ചിന്ത പബ്ലിഷേഴ്സിെൻറ ആഭിമുഖ്യത്തില്‍ പബ്ലിക് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെൻറ സർക്കാറിെൻറ കാലത്ത് കേന്ദ്രീകൃത ലോക്കപ് സംവിധാനം ഉദ്ഘാടനം ചെയ്തിരുന്നു. അത് പ്രാബല്യത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ലോക്കപ് കൊലപാതകം തടയാനുള്ള ഫലപ്രദമായ നടപടിയാണിതെന്നും വി.എസ് ചൂണ്ടിക്കാട്ടി.
ചടങ്ങിൽ കെ. രാജന് രചിച്ച ‘പൊലീസ് അനുഭവങ്ങളില്‍ അടിപതറാതെ’ എന്ന പുസ്തകം മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിന് നല്കി വി.എസ് പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.