വരാപ്പുഴ കസ്റ്റഡി മരണം: നാല് പൊലീസുകാർകൂടി പ്രതികൾ
text_fieldsകൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ നാല് പൊലീസുകാരെക്കൂടി പ്രതിചേർത്തു. ഏപ്രിൽ ആറിന് രാത്രി വരാപ്പുഴ സ്റ്റേഷനിൽ ശ്രീജിത്തിന് മർദനമേൽക്കുേമ്പാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.െഎമാരായ ജയാനന്ദൻ, സന്തോഷ് ബേബി, സിവിൽ പൊലീസ് ഒാഫിസർമാരായ ശ്രീരാജ്, സുനിൽകുമാർ എന്നിവരെയാണ് പ്രതികളാക്കിയത്. ശ്രീജിത്തിനെ അന്യായമായി തടങ്കലിൽ വെക്കാൻ കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തി ഇവർക്കെതിരെ പറവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ നാട്ടുകാരായ എട്ട് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനും കോടതി അന്വേഷണസംഘത്തിന് അനുമതി നൽകി.
ശ്രീജിത്തിനെ വരാപ്പുഴ എസ്.െഎ ജി.എസ്. ദീപക് സെല്ലിലിട്ട് മർദിക്കുേമ്പാൾ അവിടെയുണ്ടായിരുന്നവരാണ് പ്രതിചേർക്കപ്പെട്ട നാല് പൊലീസുകാരും. ശ്രീജിത്തിെൻറ അന്യായ തടങ്കലടക്കമുള്ള കാര്യങ്ങളിൽ ഇവർക്കും പങ്കുണ്ടെന്നാണ് അേന്വഷണ സംഘത്തിെൻറ കണ്ടെത്തൽ. സ്റ്റേഷനിൽ ശ്രീജിത്തിന് മർദനമേറ്റ കാര്യം ഇവർ മറച്ചുവെക്കുകയും ചെയ്തത്രെ.
അതേസമയം, സംഭവത്തിൽ പറവൂർ സി.െഎ, വരാപ്പുഴ എസ്.െഎ എന്നിവരടക്കം ഒമ്പത് പൊലീസുകാർക്കെതിരെ നടപടിയെടുത്തിട്ടും ശ്രീജിത്തിെൻറ കസ്റ്റഡിയും തുടർനടപടിയുമടക്കമുള്ള കാര്യങ്ങൾക്ക് കീഴുേദ്യാഗസ്ഥർക്ക് നിർദേശം നൽകിയ മുൻ റൂറൽ എസ്.പി എ.വി. ജോർജിനെ പ്രതി ചേർക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ജോർജിനെ രണ്ടുവട്ടം ചോദ്യം ചെയ്ത അന്വേഷണസംഘം ഇക്കാര്യത്തിൽ നിയമോപദേശം തേടിയശേഷം തീരുമാനമെടുക്കും.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയ എ.വി. ജോർജിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നും അന്വേഷണം സി.ബി.െഎക്ക് വിടണമെന്നുമാണ് കുടുംബാംഗങ്ങളുടെ ആവശ്യം. സംഭവദിവസം സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ പോലും പ്രതികളാക്കിയിട്ടും ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് മർദിച്ച റൂറൽ ടൈഗർ ഫോഴ്സിന് നേതൃത്വം നൽകിയ ജോർജിനെതിരെ നടപടിയില്ലാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
വരാപ്പുഴ വീടാക്രമണം: പ്രതികളുമായി തെളിവെടുത്തു; ആയുധങ്ങൾ കണ്ടെത്തി
പറവൂർ: വരാപ്പുഴ വീടാക്രമണ കേസിൽ പിടിയിലായ പ്രതികളുമായി പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കനത്ത പൊലീസ് സംരക്ഷണത്തിൽ വ്യാഴാഴ്ച രാവിലെ ആറോടെയാണ് വരാപ്പുഴയിൽ പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തത്. ദേവസ്വംപാടം തലോണിച്ചിറ വീട്ടിൽ ബ്രഡ്ഡൻ എന്ന വിപിൻ (27), ദേവസ്വംപാടം മദ്ദളക്കാരൻപറമ്പിൽ ശ്രീജിത്ത് എന്ന തുളസീദാസ് (23), തേവർക്കാട് കുഞ്ഞാത്തുപറമ്പിൽ വീട്ടിൽ കെ.ബി. അജിത്ത് (26) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.
വീടാക്രമണത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത ദേവസ്വംപാടം കുളമ്പുകണ്ടത്തിൽ വാസുദേവെൻറ വീടിന് സമീപമാണ് ആദ്യം പ്രതികളെ കൊണ്ടുവന്നത്. ഇവിടെനിന്ന് അധികം അകെലയല്ലാതെ ഒഴിഞ്ഞപറമ്പിൽനിന്ന് പ്രതികളിലൊരാൾ ഒളിപ്പിച്ചിരുന്ന കമ്പിവടിയും മറ്റൊരു പ്രതിയുടെ വീട്ടിൽനിന്ന് വടിവാളും കണ്ടെടുത്തു. പിന്നീട് പ്രതികൾ മൂന്നുപേരുെടയും വീടുകളിലും ദേവസ്വം പനക്കൽ ഭദ്രകാളി ക്ഷേത്രത്തിന് സമീപവും എത്തിച്ച് തെളിവെടുത്തു. സുരക്ഷയുടെ ഭാഗമായി ബിനാനിപുരം, പറവൂർ, ചേരാനല്ലൂർ സ്റ്റേഷനുകളിൽനിന്ന് പൊലീസുകാരെ വിന്യസിച്ചിരുന്നു.
വരാപ്പുഴയിൽ കസ്റ്റഡി മരണത്തിന് വഴിയൊരുക്കിയ ദേവസ്വംപാടം വീടാക്രമണ കേസിൽ ഒളിവിലായിരുന്ന പ്രതികൾ ശനിയാഴ്ച ആലുവ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ പൊലീസിെൻറ അപേക്ഷയെത്തുടർന്നാണ് കോടതി കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. കസ്റ്റഡിയിലുള്ള വിപിെൻറ സഹോദരനും ഗുണ്ട ആക്രമണക്കേസിൽ പ്രതിയുമായ വിഞ്ചു ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.