രാജ്കുമാർ കുഴപ്പക്കാരൻ –മന്ത്രി മണി
text_fieldsകൊട്ടാരക്കര: മരിച്ച രാജ്കുമാർ കുഴപ്പം കാണിച്ചിട്ടുള്ളയാളാണെന്നാണ് മനസ്സിലാക ്കുന്നതെന്ന് മന്ത്രി എം.എം. മണി. എല്ലാം സർക്കാറിെൻറയും പൊലീസിെൻറയും കുഴപ്പമാണെന്ന ് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. െപാലീസ് മാത്രമല്ല ഉത്തരവാദികൾ. ഏ തായാലും ഉപ്പ് തിന്നവൻ വെള്ളം കുടിക്കും.
കൊട്ടാരക്കരയിൽ പൊലീസ് ഒാഫിസേഴ്സ് അ സോസിയേഷൻ റൂറൽ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ആരുടെ കാറിൽനിന്നാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തതെന്നത് അന്വേഷിക്കണം. സംഭവം സർക്കാറിന് ചീത്തപ്പേരുണ്ടാക്കി. സർക്കാറിനെ ഒറ്റപ്പെടുത്താൻ െപാലീസിെൻറ പ്രവർത്തനം അവസരമുണ്ടാക്കി- മന്ത്രി പറഞ്ഞു.
കൊലക്കുറ്റം ചുമത്തണം –സി.പി.എം
ചെറുതോണി: രാജ്കുമാറിെൻറ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ്. കട്ടപ്പന മുൻ ഡിവൈ.എസ്.പിയുടെയും നെടുങ്കണ്ടം സി.ഐ, എസ്.ഐ എന്നിവരുടെയും ഗുരുതരകൃത്യവിലോപമാണ് കസ്റ്റഡി മരണത്തിലേക്ക് എത്തിച്ചത്. കോൺഗ്രസ് നേതൃത്വവുമായി പൊലീസുകാർ ഒത്തുകളിച്ചിട്ടുണ്ട്. സർക്കാറിനെ അപകീർത്തിപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
12ന് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ സി.സി ടി.വി ഓഫ് ചെയ്ത ശേഷമാണ് പൊലീസ് മർദിച്ചത്. 15ന് മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 16ന് ഹാജരാക്കിയപ്പോൾ എല്ലുരോഗ വിദഗ്ധനെ കാണിക്കണമെന്ന് പ്രാഥമിക പരിശോധന നടത്തിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ നിർദേശിച്ചെങ്കിലും പൊലീസ് തയാറായില്ല. പൊലീസുകാരെ രക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതെന്നും ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.
ഉത്തരവാദി എസ്.പി –സി.പി.െഎ
തൊടുപുഴ: രാജ്കുമാറിെൻറ മരണത്തിെൻറ ഉത്തരവാദിത്തം ഇടുക്കി എസ്.പിക്കെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ. എസ്.പിയുടെ അറിവില്ലാതെ മർദന മുറകൾ ഉണ്ടാവില്ല. കുറ്റക്കാരായ െപാലീസുകാർക്കെതിരെ നടപടി വേണം. ജില്ല പൊലീസ് മേധാവിയെ മാറ്റിനിർത്തി അന്വേഷിക്കണം. ലോക്കപ്പിലും ജയിലിലും മര്‍ദനമുണ്ടായി. ഇത്തരം പൈശാചിക നടപടി സര്‍ക്കാർ നയങ്ങളെ അട്ടിമറിക്കുന്നതാണ്. മൂന്നാംമുറ പ്രയോഗിക്കരുതെന്ന പൊലീസ് മാനുവലിലെ നിർദേശം കാറ്റില്‍പറത്തിയാണ് ഇടുക്കിയില്‍ കാര്യങ്ങള്‍ നടന്നത്. പ്രതിക്ക് വൈദ്യപരിശോധന നടത്താത്തതും ഗൗരവമേറിയതാണ്.
ജയിലില്‍ കൊണ്ടുപോയിട്ടും മര്‍ദനം തുടര്‍ന്നതായാണു റിപ്പോർട്ട്. കുടിവെള്ളം പോലും നല്‍കാത്ത പൊലീസിെൻറ കാടത്തം മൂലം ഉണ്ടായ മനുഷ്യക്കുരുതിക്ക് എസ്.പിയും കട്ടപ്പന ഡിവൈ.എസ്.പിയും കുറ്റക്കാരാണ്. സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ശിവരാമന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.