കസ്റ്റഡി മരണം: രാജ്കുമാറിെൻറ റീ പോസ്റ്റ്മോർട്ടം ഇന്ന്
text_fieldsപീരുമേട്: നെടുങ്കണ്ടത്ത് വായ്പ തട്ടിപ്പ് കേസിൽ റിമാൻഡിലിരിക്കെ സബ് ജയിലിൽ മരിച്ച വാഗമൺ സ്വദേശി രാജ്കുമാറിെൻറ മൃതദേഹം തിങ്കളാഴ്ച റീ പോസ്റ്റ്മോർട്ടം ചെയ്യും. വാഗ മൺ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽനിന്ന് രാവിലെ 11ഒാടെ ജുഡീഷ്യൽ കമീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പിെൻറയും ആർ.ഡി.ഒയുടെയും സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുക്കും.
ഭാര്യയടക്കം അടുത്ത ബന്ധുക്കൾ, പള്ളി വികാരി, ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ എന്നിവരുടെ സാന്നിധ്യമുണ്ടാകും. മൃതദേഹം രാജ്കുമാറിേൻറത് തന്നെയാണെന്ന് ബന്ധുക്കൾ ഉറപ്പുവരുത്തിയാൽ നടപടി ആരംഭിക്കും. തുടർന്ന് സമീപത്തെ ഏതെങ്കിലും ആശുപത്രിയിലെത്തിച്ച് മൂന്ന് വിദഗ്ധ പൊലീസ് സർജൻമാരുടെ നേതൃത്വത്തിൽ റീ പോസ്റ്റ്മോർട്ടം ചെയ്യും. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിക്കാനാണ് സാധ്യത. പോസ്റ്റ്മോർട്ടം നടപടികൾ മുഴുവൻ വിഡിയോയിൽ പകർത്തും. മൃതദേഹത്തിെൻറ മുഴുവൻ എക്സ്റേയെടുക്കും. ആവശ്യമായ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയക്കും. തുടർന്ന് മൃതദേഹം വീണ്ടും സംസ്കരിക്കും.
നിർണായകം -ജസ്റ്റിസ് നാരായണക്കുറുപ്പ്
തൊടുപുഴ: പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിെൻറ റീപോസ്റ്റ്േമാർട്ടം റിപ്പോർട്ട് നിർണായകമാകുമെന്ന് ജുഡീഷ്യൽ കമീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ്. ആദ്യ പോസ്റ്റ്മോർട്ടത്തിെൻറ വിഡിയോ ദൃശ്യങ്ങളും പരിശോധിക്കും. ന്യുമോണിയ ബാധയാണ് മരണകാരണമെന്ന് കരുതുന്നില്ല. രോഗലക്ഷണങ്ങൾ കണ്ടതായി ഡോക്ടർമാർ പറഞ്ഞിട്ടില്ല. ഒരു സ്കാനിങ്ങിലൂടെ ന്യുമോണിയ കണ്ടെത്താമെന്നിരിക്കെ രോഗം മൂർഛിച്ച് പ്രതി മരിച്ചിട്ടും ഇത് തിരിച്ചറിയാനായില്ലെന്ന് വിശ്വസിക്കുന്നില്ല. റീപോസ്റ്റ്മോർട്ടത്തിലൂടെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ രാജ്കുമാറിെൻറ മൂത്രനാളത്തിലൂടെ പച്ച ഈർക്കിൽ കയറ്റിയതായി പീരുമേട് ജയിലിലെ സഹതടവുകാരനായിരുന്ന ചാക്കോ പറഞ്ഞിരുന്നു- കമീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.