നെടുങ്കണ്ടം കസ്റ്റഡി മരണം: മർദനമേറ്റതിന് റീപോസ്റ്റ്മോര്ട്ടത്തില് നിർണായക തെളിവുകൾ
text_fieldsകാഞ്ഞിരപ്പള്ളി: കസ്റ്റഡിയില്‍ മരിച്ച സാമ്പത്തിക തട്ടിപ്പുകേസ് പ്രതി കോലാഹലമേട് സ്വദേശി രാജ്കുമാറിന് ക്രൂരമർദനമേറ്റിരുന്നു എന്നതിന് റീപോസ്റ്റ്മോര്ട്ടത്തില് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കാണാതെപോയ പരിക്കുകളാണ് തിങ്കളാഴ്ച കാഞ്ഞി രപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ റീപോസ്റ്റ്മോര്ട്ടത്തിൽ കണ്ടെത്തിയത്. വാഗമണ്‍ സെൻറ് സെബാസ്റ് റ്യന്‍ ദേവാലയത്തില്‍ സംസ്കരിച്ച മൃതദേഹം 38 ദിവസത്തിനു ശേഷമാണ്, ജുഡീഷ്യൽ അന്വേഷണ കമീഷെൻറ നിർദേശപ്രകാരം തിങ്കളാഴ്ച പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തത്.
ശരീരത്തിെൻറ വിവിധ ഭാഗങ്ങളില്‍ പരിക്കുകള്‍ ഉള്ളതായാണ് കണ്ടെത്തിരിക്കുന്നത്. നെഞ്ചിലും വയറിലും കാലുകളുടെ പിന്‍ഭാഗത്തും മർദനമേറ്റിട്ടുണ്ട്. ഇതെല്ലാം മരണകാരണമായേക്കാമെന്നാണ് റീപോസ്റ്റ്മോര്ട്ടത്തില്നിന്ന് മനസ്സിലാക്കുന്നതെന്ന് അന്വേഷണ കമീ ഷന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കാഞ്ഞിരപ്പള്ളിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കാലുകള്‍ ബലമായി പിടി ച്ചകത്തിയതായും ഇതില്‍ ഗുരുതര പരിക്കേറ്റതായും കണ്ടെത്തി. തുടകളില്‍ പരിക്കുണ്ട്. ഗുരുതരപരിക്കുകൾ വൃക്കകളുടെ പ്രവര്‍ത്തനം നിലക്കാന് ഇടയാക്കിയിട്ടുണ്ട്. ഈ തെളിവുകള്‍ നിർണായകമാെണന്ന് കമീഷൻ പറഞ്ഞു.
ന്യുമോണിയ കാരണമാണ് രാജ്കുമാര് മരിച്ചതെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നത്. ശരീരത്തില്‍ ആന്തരിക മുറിവുകള്‍ സംഭവിച്ചിട്ടുെണ്ടന്നും അണുബാധയെ തുടര്‍ന്ന് ന്യുമോണിയ ബാധിച്ചാണ് മരണമെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ആന്തരിക മുറിവുകള്‍ സംബന്ധിച്ച് അറിയുന്നതിനായി വിദഗ്ധ പരിശോധന നടത്തുന്നുണ്ട്. എല്ലുകള്‍, മുടി എന്നിവയും ഫോറന്‍സിക് പരിശോധനക്കു വിധേയമാക്കും. ഡി.എന്‍.എ ടെസ്റ്റ് അടക്കം പരിശോധനഫലം വന്നശേഷം മാത്രമേ ന്യുമോണിയ ബാധ സംബന്ധിച്ച് വ്യക്തമായി പറയാന്‍ കഴിയൂ.
കോട്ടയം മെഡിക്കല്‍ കോളജിലെ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു അത് താന്‍ പറയുന്നിെല്ലന്നായിരുന്നു അന്വേഷണ കമീഷെൻറ മറുപടി. എന്നാല്‍, പിഴവുകള്‍ സംഭവിച്ചെന്ന സൂചനകളാണ് പൊലീസ് സര്ജന്മാര് നല്‍കുന്നത്. പൊലീസ് സർജൻമാരായ ഡോ. പി.ബി. ഗുജറാൾ (പാലക്കാട്), ഡോ. ഉന്മേഷ് (എറണാകുളം), ഡോ. പ്രസന്നന് (കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു റീപോസ്റ്റ്മോര്‍ട്ടം. വൈകീട്ട് 4.15ന് ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം വൈകീട്ട് ഏഴോടെയാണ് പൂര്‍ത്തിയായത്. അതുവരെ ജസ്റ്റിസ് നാരായണക്കുറുപ്പും സ്ഥലത്ത് ഉണ്ടായിരുന്നു.
38ാം ദിവസം വീണ്ടും പോസ്റ്റ്മോർട്ടം
പീരുമേട്: കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിെൻറ മൃതദേഹം വാഗമണ്‍ സെൻറ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ കല്ലറയിൽനിന്ന് പുറത്തെടുത്ത് റീപോസ്റ്റ്മോർട്ടം നടത്തിയത് മരിച്ച് 38 ദിവസത്തിനു ശേഷം. ജുഡീഷ്യൽ അന്വേഷണ കമീഷെൻറ നിർദേശപ്രകാരമായിരുന്നു നടപടി.
രാജ്കുമാർ മരിച്ച ജൂൺ 21ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ അപാകതയുണ്ടെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് ജുഡീഷ്യൽ കമീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് വീണ്ടും പോസ്റ്റ്മോർട്ടം നിർദേശിച്ചത്. വിശദപരിശോധന ആവശ്യമായതിനാൽ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ആദ്യ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിലെ മുറിവുകളുടെ ആഴം, പഴക്കം എന്നിവ രേഖപ്പെടുത്തിയിരുന്നില്ല. രേഖപ്പെടുത്താത്ത എന്തെങ്കിലും പരിക്കുകൾ മൃതദേഹത്തിലുണ്ടോയെന്നതടക്കം പരിശോധിക്കേണ്ടിയിരുന്നു.
ന്യൂമോണിയയാണ് മരണകാരണമെന്ന മുൻ കണ്ടെത്തൽ ശരിവെക്കുന്നതോ അല്ലാത്തതോ ആയ കാരണങ്ങൾ കണ്ടെത്താൻ കൂടിയായിരുന്നു പോസ്റ്റ്മോർട്ടം. വാരിയെല്ലിൽ പൊട്ടലുണ്ടെങ്കിലും രേഖപ്പെടുത്തിയിരുന്നില്ല. ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനക്ക് അയച്ചതുമില്ല. ഇത് കേസിനെ തന്നെ ബാധിക്കുമെന്ന് കമീഷൻ വിലയിരുത്തിയിരുന്നു.
പൊലീസ് കസ്റ്റഡിക്കുശേഷം റിമാൻഡിലിരിക്കെ ജയിലിലാണ് രാജ്കുമാർ മരിച്ചത്. രാജ്കുമാറിനെ നാട്ടുകാർ മർദിച്ചെന്ന ആരോപണവും അന്വേഷണത്തിലാണ്. കസ്റ്റഡി മരണം അന്വേഷിക്കുന്ന ജസ്റ്റിസ് നാരായണക്കുറുപ്പ്, ഇടുക്കി ആർ.ഡി.ഒ അതുൽ എസ്. നാഥ്, മുൻ ആർ.ഡി.ഒ എൻ. വിനോദ്, പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കൃഷ്ണപ്രഭൻ, കട്ടപ്പന ഡിവൈ.എസ്.പി രാജ് മോഹൻ, കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തലവൻ ജോൺസൻ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ നാട്ടുകാരായ നാല് യുവാക്കളുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. തിങ്കളാഴ്ച രാത്രി വൈകി മൃതദേഹം തിരികെ പള്ളി സെമിത്തേരിയിലെത്തിച്ച് വീണ്ടും മറവു ചെയ്തു. രാജ്കുമാറിെൻറ അമ്മയും ഭാര്യയും മകനും അടക്കമുള്ളവർ പങ്കെടുത്ത് പള്ളിവികാരിയുടെ നേതൃത്വത്തിൽ പ്രാർഥനക്ക് ശേഷമായിരുന്നു സംസ്കാരം.
റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകണം –ഹൈകോടതി
കൊച്ചി: നെടുങ്കണ്ടത്ത് കസ്റ്റഡി മരണത്തിനിരയായ രാജ്കുമാറിെൻറ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹാജരാക്കണമെന്ന് പൊലീസിനോട് ഹൈകോടതി. ഇതടക്കം അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ രണ്ടാഴ്ചക്കകം ഹാജരാക്കണമെന്ന് ജസ്റ്റിസ് പി. ഉബൈദ് നിർദേശിച്ചു. കസ്റ്റഡി മരണക്കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്കുമാറിെൻറ മാതാവും ഭാര്യയും മക്കളും നൽകിയ ഹരജിയിലാണ് നിർദേശം. അടുത്ത ബന്ധുക്കളായ തങ്ങൾക്ക് ഒരുകോടി വീതം നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമടക്കം ഉന്നയിച്ചാണ് ഹരജി നൽകിയത്.
ഇടുക്കി എസ്.പി, കട്ടപ്പന ഡിവൈ.എസ്.പി, നെടുങ്കണ്ടം സി.ഐ എന്നിവർക്കും ജയിൽ അധികൃതർക്കുമെതിരെ ക്രിമിനൽ കേസെടുക്കുകയും അന്വേഷണം സി.ബി.ഐക്ക് വിടുകയും വേണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.