കസ്റ്റംസ് 'പിടിച്ചത്' വിജിലൻസിന് കിട്ടാത്ത ഫോൺ
text_fieldsതിരുവനന്തപുരം: ലൈഫ്മിഷൻ ക്രമക്കേട് അന്വേഷിച്ച വിജിലൻസിന് കണ്ടെത്താനാകാത്ത ഫോൺ കണ്ടെത്തിയെന്നാണ് കസ്റ്റംസിെൻറ അവകാശവാദം. കോൾ പാറ്റേൺ, ടവർ പാറ്റേൺ അനാലിസിസിലൂടെ ഫോൺ കണ്ടെത്തിയെന്നാണ് പറയുന്നത്. പക്ഷേ, ഒേട്ടറെ സംശയം ഉയരുന്നുണ്ട്. ലൈഫ് മിഷനിൽ കസ്റ്റംസ് അന്വേഷണം നടന്നത് മാസങ്ങൾക്ക് മുമ്പാണ്. അതിനാൽ മാസങ്ങൾക്ക് മുമ്പ് ഫോൺ വിവരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ടാകാം. പക്ഷേ, ഇപ്പോൾ വിവരം പുറത്തുവിട്ടത് എന്തിനാണെന്നതാണ് സംശയം.
വിവാദ ഫോണിെൻറ കേന്ദ്രസ്ഥാനത്തുള്ള വിനോദിനി അത്തരത്തിലൊരു ഫോൺ ഉപയോഗിച്ചില്ലെന്നും അവരുടെ പേരിൽ ഒരു സിംകാർഡേ ഉള്ളൂയെന്നും പുറയുന്നുണ്ട്. തെൻറ പേരിൽ മറ്റാരെങ്കിലും സിംകാർഡ് എടുത്തിരുന്നോയെന്ന് അവർ മൊബൈൽ കമ്പനിയിൽ അന്വേഷിച്ചിട്ടുണ്ട്.
ലൈഫ് മിഷൻ കരാർ ലഭിക്കാനായി സന്തോഷ് ഈപ്പൻ സ്വപ്ന ക്ക് നൽകിയ ഏഴ് ഐ ഫോണുകളിൽ ആറെണ്ണത്തിെൻറ വിവരം വിജിലൻസ് ശേഖരിച്ചിരുന്നു. ഏറ്റവും വിലകൂടിയ ഫോൺ നൽകിയത് യു.എ.ഇ കോൺസൽ ജനറലിനാണ്. എറണാകുളത്തുനിന്ന് വാങ്ങിയ ഫോൺ കോൺസൽ ജനറലിന് ഇഷ്ടപ്പെടാത്തതിനാൽ തിരുവനന്തപുരത്തെ കടയിൽനിന്നാണ് 1.13 ലക്ഷം രൂപക്ക് ഫോൺ വാങ്ങിയത്. 99,000 രൂപയുടെ ഫോൺ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് നൽകി. ഒരെണ്ണം സന്തോഷ് എടുത്തു. പിന്നീടുള്ളവ കോൺസുലേറ്റിലെ നറുക്കെടുപ്പിൽ അസി.പ്രോട്ടോകോൾ ഓഫിസറായ രാജീവനും വിമാനക്കമ്പനി ജീവനക്കാരനായ വാസുദേവ ശർമക്കും കോൺസുലേറ്റിലെ ഡിസൈനറായ പ്രവീണിനും നൽകി.
എന്നാൽ, ഇതിലൊന്ന് ആരുടെ ൈകയിലാണെന്ന് വ്യക്തമായിരുന്നില്ല. ആ ഫോണാണ് ഇേപ്പാൾ കെണ്ടത്തിയതെന്നാണ് കസ്റ്റംസിെൻറ വാദം. ഫോൺ വാങ്ങിയ ബില്ലിൽനിന്ന് ലഭിച്ച ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ചാണ് ഫോൺ ഉപയോഗിച്ച വ്യക്തിയെ കണ്ടെത്തിയത്. ഫോണ് കണ്ടെത്താനായില്ലെങ്കിലും ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചു, എവിടെയെല്ലാം പോയി എന്നത് കോൾ പാറ്റേൺ, ടവർ പാറ്റേൺ അനാലിസിസിലൂടെ കെണ്ടത്താനാകുമെന്നാണ് കസ്റ്റംസിെൻറ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.