ഡോളർ കടത്ത്: സ്പീക്കറെ ചോദ്യം ചെയ്യാൻ നിയമ തടസ്സമില്ല; കസ്റ്റംസിന് നിയമോപദേശം
text_fieldsകൊച്ചി: ഡോളർ കടത്തുകേസിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നതിന് തടസ്സമില്ലെന്ന് ചൂണ്ടിക്കാട്ടി അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ കസ്റ്റംസിന് നിയമോപദേശം കൈമാറി. കസ്റ്റംസ് ആക്ട് പ്രകാരം ഹാജരാകാൻ നിശ്ചിതസമയം അനുവദിച്ച് നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നതിൽ മറ്റ് നിയമപ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കുന്ന നിയമോപദേശം ശനിയാഴ്ച രാത്രിയോടെയാണ് കൈമാറിയത്. ചോദ്യം ചെയ്യലിനെ തുടർന്ന് അറസ്റ്റടക്കം മറ്റ് കാര്യങ്ങളിലേക്ക് കടക്കേണ്ടി വന്നാൽ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും നിയമോപദേശത്തിൽ പറയുന്നു.
സ്പീക്കറെ ചോദ്യം ചെയ്യേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടിയ പശ്ചാത്തലത്തിലാണ് നിയമപരമായ വിശദാംശങ്ങൾ ൈകമാറിയത്. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചിരുന്നു.
എന്നാൽ, ഈ കത്ത് തള്ളിയതിനെ തുടർന്ന് വെള്ളിയാഴ്ച അയ്യപ്പൻ ചോദ്യം ചെയ്യലിന് ഹാജരായി. സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യാൻപോലും ചട്ടങ്ങളുണ്ടെന്ന നിയമപ്രശ്നമുയർന്ന പശ്ചാത്തലത്തിലാണ് സ്പീക്കറുടെ കാര്യത്തിൽ കൂടുതൽ വ്യക്തത തേടി നിയമോപദേശം േതടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.