ശിവശങ്കറിനെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂർ; രാത്രി 2.20ന് വീട്ടിലെത്തിച്ചു
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒമ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്തശേഷം മുന്‍ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ കസ്റ്റംസ് അധികൃതർ വീട്ടിൽ തിരികെ എത്തിച്ചു. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് അേഞ്ചാടെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫിസിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്ത് തുടങ്ങിയത്. അർധരാത്രി 2.10 വരെ മൊഴിയെടുപ്പ് തുടർന്നു. സ്വന്തം കാറിൽ ഇവിടെയെത്തിയ ഇദ്ദേഹത്തെ കസ്റ്റംസ് ഉദ്യോഗസ്ഥെൻറ സ്വകാര്യ വാഹനത്തിലാണ് തിരികെ കൊണ്ടുപോയത്. ശിവശങ്കറിെൻറ കാര്‍ കസ്റ്റംസ് ഓഫിസ് വളപ്പിലുണ്ട്. വീടിന് സമീപം കാത്തിരുന്ന മാധ്യമപ്രവർത്തകരുടെ കണ്ണിൽപെടാതെ, പിന്നിലെ വഴിയിലൂടെയാണ് 2.20ഓടെ ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചത്.
വൈകീട്ട് നാലോടെ കസ്റ്റംസ് അസി. കമീഷണർ രാമമൂർത്തി ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ ശിവശങ്കറിെൻറ പൂജപ്പുരയിലെ വീട്ടിലെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്താൻ കൊച്ചിയിലെത്തിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.
സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ശിവശങ്കറുമായി പ്രതികൾക്ക് സ്വർണക്കടത്ത് സംബന്ധിച്ച ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. നിലവിൽ ലഭിച്ച തെളിവുകളുടെയും ഒന്നാം പ്രതി സരിത്തിെൻറ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ മൊഴി രേഖപ്പെടുത്തിയത്. ശിവശങ്കറിെൻറ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു സരിത്തിെൻറ മൊഴി. സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ജൂണ്‍ 30ന് നടന്ന സ്വര്‍ണക്കടത്തിെൻറ ഗൂഢാലോചന നടന്നതെന്ന് കസ്റ്റംസ് നേരത്തേ കണ്ടെത്തിയിരുന്നു.
സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ ഈ ഫ്ലാറ്റില്‍ സ്ഥിരമായി എത്തിയിരുന്നു. ഇതു തെളിയിക്കുന്ന വാഹന രജിസ്റ്ററും സന്ദര്‍ശന രജിസ്റ്ററും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. കെയര്‍ ടേക്കറുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴിയെടുത്തിരുന്നു. അതിനുശേഷം ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളും കസ്റ്റംസ് ശേഖരിച്ചു. ഇതിെൻറ വിശദമായ പരിശോധനയില്‍ ശിവശങ്കറിനൊപ്പവും അല്ലാതെയും പ്രതികള്‍ സ്ഥിരമായി ഫ്ലാറ്റില്‍ എത്തിയിരുന്നതായി കസ്റ്റംസ് കണ്ടെത്തി.
ശിവശങ്കറിനെ പരിചയപ്പെടുത്തിയത് സ്വപ്നയാണെന്നാണ് സരിത്തിെൻറ മൊഴി. എന്നാല്‍, ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് സമ്മതിക്കാന്‍ ആദ്യം സരിത് തയാറായിരുന്നില്ല. കസ്റ്റംസ് ശേഖരിച്ച തെളിവുകള്‍ നിരത്തിയതോടെയാണ് മറ്റു കാര്യങ്ങള്‍ കൃത്യമായി വെളിപ്പെടുത്തിയത്.
Latest Video:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.