അയ്യപ്പനോട് കസ്റ്റംസ് തേടിയത് സ്വപ്നയുടെയും സരിത്തിെൻറയും രഹസ്യമൊഴിയുടെ വിശദാംശങ്ങൾ
text_fieldsകൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി.ശ്രീരാമകൃഷ്ണെൻറ അസി. പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനോട് കസ്റ്റംസ് തേടിയത് സ്വർണക്കടത്ത് പ്രതികളായ സ്വപ്നയുടെയും സരിത്തിെൻറയും രഹസ്യമൊഴിയിലെ വിവരങ്ങളമായി ബന്ധമുള്ള കാര്യങ്ങൾ. ഈ മൊഴിയിൽ സ്പീക്കറെ സംബന്ധിക്കുന്ന കാര്യങ്ങൾ പറയുന്നുണ്ടെന്നും ഇതിൽ വ്യക്തത തേടിയാണ് ചോദ്യം ചെയ്യലെന്നുമാണ് വിവരം.
ഡോളറടങ്ങുന്ന ബാഗ് സ്പീക്കർ നൽകിയെന്നും അത് കോൺസുലേറ്റിൽ എത്തിച്ചെന്നും സ്വപ്നയുെടയും സരിത്തിെൻറയും മൊഴിയുണ്ടെന്നാണ് അറിയുന്നത്. ഇവരും സ്പീക്കറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അയ്യപ്പന് അറിയാമെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. ഇക്കാര്യങ്ങളാണ് ചോദിച്ചത്.
സ്പീക്കറുടെ വിദേശയാത്രകള്, സ്വപ്ന സുരേഷ്, സന്ദീപ് നായർ തുടങ്ങിയ പ്രതികളുമായുള്ള ബന്ധം തുടങ്ങിയവയും ചോദിച്ചു. മൊഴി വിശദമായി പരിശോധിച്ചശേഷം വേണ്ടിവന്നാൽ പി.ശ്രീരാമകൃഷ്ണനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് അയ്യപ്പെൻറ ചോദ്യം ചെയ്യലെന്ന് സൂചനയുണ്ട്.
രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടി അയ്യപ്പൻ എത്തിയിരുന്നില്ല. പേഴ്സനൽ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ സ്പീക്കറുെട അനുമതി വേണമെന്ന് നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ കസ്റ്റംസിന് കത്ത് നൽകിയിരുന്നു. ആദ്യം ഫോണിലൂടെയായിരുന്നു ചോദ്യം ചെയ്യലിനെത്താൻ ആവശ്യപ്പെട്ടത്. പിന്നീട് ഓഫിസിലേക്ക് നോട്ടീസ് അയച്ചു. വീട്ടിലേക്ക് നോട്ടീസ് നൽകിയതോടെയാണ് ഹാജരാകാൻ തീരുമാനിച്ചത്. മുമ്പ് കോൺസുലേറ്റ് ജനറലിെൻറയും അറ്റാഷെയുടെയും ഡ്രൈവർമാരെ ചോദ്യം ചെയ്തിരുന്നു.
അഞ്ച് പ്രതികളുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് കസ്റ്റംസ്
യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ അഞ്ച് പ്രതികളുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് കസ്റ്റംസ്. നാലാം പ്രതി സന്ദീപ് നായർ, 16ാം പ്രതി മുഹമ്മദ് അൻവർ, 26, 27, 28 പ്രതികളായ മുസ്തഫ, അബ്ദുൽ അസീസ്, നന്ദഗോപാൽ എന്നിവരുടെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ടാണ് കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കേസിൽ എൻ.ഐ.എ അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞ ദിവസം പ്രാഥമിക കുറ്റപത്രം നൽകിയിരുന്നു.
കുറ്റപത്രം നൽകിയപ്പോൾ സന്ദീപ് നായരെ മാത്രം മാപ്പുസാക്ഷിയാക്കിയതിെൻറ വിശദാംശങ്ങളാണ് പുറത്തുവന്നത്. എന്നാൽ, കസ്റ്റംസ് നൽകിയ അപേക്ഷയിലാണ് കൂടുതൽ പ്രതികളുടെ രഹസ്യമൊഴി എൻ.ഐ.എ രേഖപ്പെടുത്തിയതിെൻറ വിശദാംശങ്ങളുള്ളത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അന്വേഷണം പൂർത്തിയാക്കാൻ രഹസ്യമൊഴിയുടെ പകർപ്പും മറ്റ് രേഖകളും അത്യാവശ്യമാണെന്നാണ് കസ്റ്റംസിെൻറ നിലപാട്.
ഒന്നാം പ്രതി സരിത്, എട്ടാം പ്രതി സെയ്തലവി, 16ാം പ്രതി മുഹമ്മദ് അൻവർ എന്നിവരിൽനിന്ന് പിടിച്ചെടുത്ത രേഖകളുടെയും മൊബൈൽ ഫോണുകളിൽനിന്ന് വീണ്ടെടുത്ത തെളിവുകളുടെയും പകർപ്പ് നൽകണമെന്നാവശ്യപ്പെട്ടാണ് മറ്റൊരു അപേക്ഷയും കസ്റ്റംസ് സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.