Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർജുൻ ആയങ്കിയുടെ ഭാര്യ...

അർജുൻ ആയങ്കിയുടെ ഭാര്യ അമലക്ക് സ്വർണക്കടത്തിനെക്കുറിച്ച് നേരത്തേ അറിയാമെന്ന് കസ്റ്റംസ്

text_fields
bookmark_border
amala-arjun ayanki
cancel

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അമലക്ക് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമെന്ന നിഗമനത്തിലാണ് കസ്റ്റംസ് സംഘം. അതിനാലാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ അമലയോട് കസ്റ്റംസ് നിര്‍ദേശിച്ചിരിക്കുന്നത്.

അര്‍ജുന്‍റെ സ്വര്‍ണക്കടത്ത് ബന്ധങ്ങളെ കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു നേരത്തെ അമല നല്‍കിയ മൊഴി. എന്നാൽ അര്‍ജുന്‍ അയങ്കിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡയറിയില്‍ നിന്നും നിര്‍ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമലയുടെതാണ് ഈ ഡയറിയെന്നാണ് വിവരം. അമലയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കസ്റ്റംസ് പറയുന്നു. ഇതുള്‍പ്പെടെ വിലയിരുത്തിയാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാന്‍ കസ്റ്റംസ് അമലക്ക് നോട്ടിസ് നല്‍കിയിട്ടുള്ളത്.

അതേസമയം, അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തനിക്ക് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവില്ലെന്നും കസ്റ്റംസ് തന്നെ വേട്ടയാടുകയാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur gold smugglingArjun Ayanki
News Summary - Customs says Arjun Ayanki's wife Amala already knows about gold smuggling
Next Story