സ്വർണക്കടത്തിന് പ്രതിഫലം 80,000 രൂപയും ടിക്കറ്റും; 1.8 കോടിയുടെ സ്വർണവുമായി കരിപ്പൂരിൽ മൂന്നുപേർ പിടിയിൽ
text_fieldsകരിപ്പൂർ: ജിദ്ദയിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റും 80000 രൂപ മുതൽ ഒന്നേകാൽ ലക്ഷം വരെ പണവും പ്രതിഫലമായി കൈപ്പറ്റി സ്വർണം കടത്തിയ മൂന്നുപേർ കരിപ്പൂരിൽ പിടിയിൽ. മൂന്ന് കേസുകളിലായി 1.8 കോടി രൂപയുടെ മൂന്ന് കിലോയോളം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.
മലപ്പുറം പുൽപ്പറ്റ സ്വദേശി പൂതനാരി ഫവാസിൽ(30) നിന്ന് 1,163 ഗ്രാം, നെടിയിരിപ്പ് സ്വദേശി തേട്ടത്തോടി മുഹമ്മദ് ജാസിമിൽ(28) നിന്ന് 1057 ഗ്രാം, തൃപ്പനച്ചി സ്വദേശി പാര സലീമിൽ(34) നിന്ന് 1121 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. മൂന്ന് പേരും ജിദ്ദയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങളിലായാണ് കരിപ്പൂരിലെത്തിയത്.
കള്ളക്കടത്തുസംഘം സലീമിനും ഫവാസിനും ടിക്കറ്റിനു പുറമെ 80,000 രൂപ വീതവും ജാസിമിന് 1. 2 ലക്ഷം രൂപയുമാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്.
അസി. കമീഷണർ കെ.എം. സൈഫുദീൻ, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, ബാബു നാരായണൻ, എം. മനോജ്, പി. മുരളി, ഇൻസ്പെക്ടർമാരായ അർജുൻ കൃഷ്ണ, ദിനേശ് മിർധ, വീരേന്ദ്ര പ്രതാപ് ചൗധരി, ഹെഡ് ഹവിൽദാർമാരായ ടി.എ. അലക്സ്, പി. വിമല എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
കഴിഞ്ഞ ദിവസവും കോഴിക്കോട് വിമാനത്താവളത്തിൽ 65 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവുമായി യുവാവിനെ പിടികൂടിയിരുന്നു. മലപ്പുറം മൂന്നിയൂർ സ്വദേശി പതിയിൽ വിജേഷിനെയാണ് (33) എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1165 ഗ്രാം സ്വർണ മിശ്രിതം കണ്ടെടുത്തു.
ഇയാൾ ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. സ്വർണം കടത്തുന്നതിന് ഒരുലക്ഷം രൂപയാണ് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നതെന്നാണ് വിജീഷ് കസ്റ്റംസിന് നൽകിയ മൊഴി. ശരീരത്തിനുള്ളില്‍ നാലു ക്യാപ്‌സൂളികളായി ഒളിപ്പിച്ചിരുന്ന സ്വര്‍ണ്ണമിശ്രിതമാണ് പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.