ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും; 12ന് ഹാജരാകാൻ നോട്ടീസ്
text_fieldsകൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. 12ന് രാവിലെ 11ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയെന്ന് ഹൈകോടതിയെ കസ്റ്റംസ് അറിയിച്ചിരുന്നു.
യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫിസര്‍ ഖാലിദ് ഒന്നരക്കോടി രൂപയുടെ അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. സ്വപ്നയെയും മറ്റൊരു പ്രതി സരിത്തിനെയും ജയിലില്‍ നടത്തിയ ചോദ്യം െചയ്യലിലാണ് സ്പീക്കറിലേക്ക് സംശയമുന നീളുന്ന മൊഴി ആദ്യം ലഭിച്ചത്. ഭരണഘടനാ പദവി വഹിക്കുന്നവർക്കും ഉന്നത രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ.
ഗള്‍ഫ് മേഖലയില്‍ വിദേശമലയാളികൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശ്രീരാമകൃഷ്ണന് നിക്ഷേപം ഉണ്ടെന്നും ഡോളര്‍ കടത്തിന് ഇതുമായി ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങൾ ഇതോടെ ഉയർന്നിരുന്നു. ഇതോടെ അദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്യാൻ പദ്ധതിയിട്ടെങ്കിലും ഇതുവരെ നോട്ടീസ് അയച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.