വേദപഠനം പൂർത്തിയാക്കിയില്ല; ജീവിച്ചത് ‘ആത്മീയ’ ആചാര്യൻ ചമഞ്ഞ്
text_fieldsചവറ: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിക്കപ്പെട്ട് ചികിത്സയിൽ കഴിയുന്ന സ്വാമി ഗംഗേശാനന്ദ തീർഥപാദർ വേദപഠനം പൂർത്തിയാക്കിയിട്ടില്ലെങ്കിലും ജീവിച്ചത് ‘ആത്മീയ’ ആചാര്യൻ ചമഞ്ഞ്. പൊതുവിഷയങ്ങളിലടക്കം ഇടപെടൽ നടത്തി സമൂഹത്തിൽ സ്വീകാര്യതനേടാനും ഇയാൾ ശ്രമിച്ചിരുന്നു. കോലഞ്ചേരി സ്വദേശിയായ ഹരി എന്ന ഗംഗേശാനന്ദ 15 വർഷം മുമ്പാണ് പന്മന ആശ്രമത്തിൽ വേദപഠനത്തിനായി എത്തിയത്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചെങ്കിലും കാഷായവേഷം ധരിച്ച് നടന്ന ഇയാൾ ഗംഗേശാനന്ദ തീർഥപാദർ എന്ന പേര് സ്വീകരിച്ചു.
പന്മന ആശ്രമത്തിെൻറ പേരിലാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. വിവിധഭാഗങ്ങളിൽ ആത്മീയചടങ്ങുകളിലടക്കം പെങ്കടുക്കുകയുംചെയ്തു. എറണാകുളത്തും കോലഞ്ചേരിയിലും ഹോട്ടൽ ബിസിനസും നടത്തി. എറണാകുളം വടയംപാടിയിലെ ചട്ടമ്പി സ്വാമി ആശ്രമത്തിലെ സ്വത്ത് തർക്കത്തിലും തിരുവനന്തപുരം കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ജന്മസ്ഥലത്തുണ്ടായ സമരത്തിലും മുൻനിരക്കാരനായിരുന്നു. കണ്ണമ്മൂലയിൽ മണ്ണെണ്ണ കുടിച്ച് ആത്മഹത്യക്കും ഇയാൾ ശ്രമിച്ചിരുന്നു. സ്വാമിമാർക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാൻ മധ്യസ്ഥനായും ഗംഗേശാനന്ദ എത്തുമായിരുന്നത്രെ. അമിതവേഗത്തിൽ വാഹനം ഓടിക്കുന്ന ഗംഗേശാനന്ദ വർഗീയവിദ്വേഷം പരത്തുന്ന രീതിയിൽ പ്രഭാഷണവും നടത്തിയിട്ടുണ്ട്.
പന്മന കണ്ണൻകുളങ്ങര ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണവുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനത്തിൽ ഒരുസമുദായത്തെ കുറിച്ച് നടത്തിയ പ്രസംഗം അവമതിപ്പുണ്ടാക്കി. പന്മന ആശ്രമത്തിെൻറ പേരിൽ പലസ്ഥലങ്ങളിലും വിവാദപരാമർശങ്ങൾ നടത്തിയ ഗംഗേശാനന്ദക്കെതിരെ ആശ്രമഅംഗങ്ങൾക്കിടയിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, ആശ്രമത്തിൽ വരാനും താമസിക്കാനുമുള്ള സ്വാതന്ത്ര്യം ഇദ്ദേഹത്തിനുണ്ടായിരുന്നത്രെ. പീഡനവിവരത്തിെൻറ പശ്ചാത്തലത്തിൽ ഇയാളെക്കുറിച്ചറിയാൻ മാധ്യമപ്രവർത്തകർ ശനിയാഴ്ച പന്മന ആശ്രമത്തിലെത്തിയെങ്കിലും ബന്ധപ്പെട്ടവർ ആദ്യം പ്രതികരിക്കാൻ തയാറായില്ല. ചാനൽ പ്രവർത്തകരുമായി വാക്കേറ്റവുമുണ്ടായി. തുടർന്ന് സംഭവം വിവാദമായതോടെയാണ് അധികൃതർ വിശദീകരണക്കുറിപ്പുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.