തോട്ടം മേഖലയിലെ മരംമുറി; എൽ.ഡി.എഫ് തീരുമാനം ഹൈകോടതി വിധിയെ വെല്ലുവിളിക്കുന്നത്
text_fieldsകൊല്ലം: തോട്ടം മേഖലയിലെ കമ്പനികൾക്ക് മരം മുറിക്കാൻ അനുമതി നൽകാനുള്ള എൽ.ഡി.എഫ് യോഗതീരുമാനം ഹൈകോടതി നിർദേശത്തിന് വിരുദ്ധം. ഹാരിസൺസ് കമ്പനി അധികൃതർ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പരിഗണിച്ചാണ് തോട്ടം മേഖലയിൽ മുഴുവൻ കമ്പനികൾക്കും മരംമുറിക്കാൻ അനുമതി നൽകാൻ എൽ.ഡി.എഫ് തീരുമാനിച്ചത്.
തോട്ടംമേഖലയിൽ പഴയ ഇംഗ്ലീഷ് കമ്പനികളുടെ ഭൂമി ഏറ്റെടുത്ത് റവന്യൂ സ്െപഷൽ ഒാഫിസർ ഉത്തരവുകളിറക്കിയിരുന്നു. അതോടെ കമ്പനികൾ ൈകവശഭൂമിക്ക് കരം ഒടുക്കുന്നതും ൈകവശാവകാശ സർട്ടിഫിക്കറ്റുകൾ നൽകുന്നതും മരങ്ങൾ മുറിക്കുന്നതും തടഞ്ഞിരുന്നു. കരം സ്വീകരിക്കാനും കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാനും റവന്യൂ അധികൃതർക്ക് നിർദേശം നൽകണം.
റബർ മരങ്ങൾ മുറിക്കാൻ നാലുവർഷമായി ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണം, മരങ്ങൾ മുറിക്കാൻ പ്രത്യേക കരം (സീനിയറേജ്) അടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം, കമ്പനിയെ പല കമ്പനികളായി വിഭജിക്കുന്നതിനെ എതിർത്ത് ഹൈകോടതിയിൽ സർക്കാർ ഫയൽ ചെയ്ത തടസ്സവാദങ്ങൾ പിൻവലിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹാരിസൺസ് ഡയറക്ടർ കൗഷിക് റോയി 2016 ആഗസ്റ്റ് 29ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഇൗ കത്താണ് എൽ.ഡി.എഫ് യോഗം പരിഗണിച്ചതെന്നറിയുന്നു.
ഹാരിസൺസ് മുറിച്ചുവിറ്റ ചെറുവള്ളി എസ്റ്റേറ്റിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതിന് മരംമുറിക്കാൻ അനുമതി തേടി കെ.എസ്.ഇ.ബി ഹൈകോടതിയെ സമീപിച്ചിരുന്നു. മരങ്ങളുടെ ഉടമസ്ഥത കമ്പനിക്ക് അവകാശപ്പെടാനാവില്ലെന്നും മുറിക്കുന്ന മരങ്ങളുടെ വില കെ.എസ്.ഇ.ബി പ്രത്യേക അക്കൗണ്ടിൽ ഒടുക്കണമെന്നുമാണ് ൈഹകോടതി ഉത്തരവിട്ടത്. എൽ.ഡി.എഫ് തീരുമാനം നടപ്പാക്കാൻ സർക്കാർ തുനിഞ്ഞാൽ ഇൗ വിധിയെ വെല്ലുവിളിക്കലാവും. തോട്ടം മേഖലയിലെ കമ്പനികൾ 90 ശതമാനവും കൈവശംെവക്കുന്നത് പഴയ ബ്രിട്ടീഷ് കമ്പനികളുടെ ഭൂമിയാണ്.
ബ്രിട്ടീഷ് കമ്പനികൾ നിയമപ്രകാരം ഇന്ത്യൻ കമ്പനികൾക്ക് ഭൂമി ൈകമാറിയിട്ടില്ല. ഭൂമി കൈവശംവെക്കാൻ കേന്ദ്ര സർക്കാറോ സംസ്ഥാന സർക്കാറോ നിയമപ്രകാരം അനുമതി നൽകിയിട്ടുമില്ല. ഇത്തരം ഭൂമികൾ ഏറ്റെടുക്കാൻ 2015 ഡിസംബർ 30ന് എം.ജി. രാജമാണിക്യത്തെ സ്െപഷൽ ഒാഫിസറായി നിയമിച്ച് സർക്കാർ ഉത്തരവാകുകയായിരുന്നു. സർക്കാർ ഭൂമി സംരക്ഷിക്കാൻ കേരള ഭൂസംരക്ഷണ നിയമപ്രകാരം സർക്കാറിന് നടപടി സ്വീകരിക്കാമെന്ന് ഹാരിസൺസ് ഭൂമി ൈകയേറിയ കേസിൽ ഹൈകോടതി ഉത്തരവിട്ടിരുന്നു.
മരങ്ങൾ മുറിക്കാൻ അനുമതി നൽകിയാൽ സർക്കാറിന് സീനയറേജ് ഇനത്തിൽ ലഭിക്കേണ്ട ആയിരക്കണക്കിന് കോടി രൂപയാകും നഷ്ടമാകുക. വ്യാജ ആധാരം ചമക്കൽ, സർക്കാർ ഭൂമി കൈയേറ്റം, ഗൂഢാലോചന, സർക്കാറിന് 106 കോടി രൂപയുടെ നഷ്ടം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഹാരിസൺസിനെതിരെ വിജിലൻസ്, ൈക്രംബ്രാഞ്ച് അന്വേഷണങ്ങൾ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.