അനുപമക്കും അജിത്തിനുമെതിരെ ഇടത് സൈബർ പോരാളികളുടെ വ്യാജ പ്രചാരണം; പരാതി നൽകും
text_fieldsതിരുവനന്തപുരം: പോരാട്ടങ്ങൾക്കൊടുവിൽ കുഞ്ഞിനെ കിട്ടിെയങ്കിലും മാതാപിതാക്കളായ അനുപമക്കും അജിത്തിനുമെതിരെ സൈബർ ആക്രമണം ശക്തമായി. സാംസ്കാരിക പ്രവർത്തകരുടെ പേര് പരാമർശിച്ച് അജിത്തിന് സർക്കാർ ജോലി നൽകണമെന്ന വ്യാജ പ്രചാരണം നടക്കുന്നതായാണ് ആക്ഷേപം.
ഇടത് സൈബർ പോരാളികളാണ് ഇതിന് പിന്നിലെന്നും പരാതി നൽകുമെന്നും അനുപമ അജിത്ത് ഐക്യദാർഢ്യ സമിതി നേതാക്കൾ അറിയിച്ചു.
ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സർക്കാർ ജോലി നൽകണമെന്ന ഫേസ്ബുക്ക് പോസ്റ്റാണ് സച്ചിദാനന്ദൻ, ബി.ആർ.പി. ഭാസ്കർ അടക്കമുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തി പ്രചരിക്കുന്നത്. അജിത്തിനെ വ്യക്തിഹത്യ ചെയ്യുന്ന കമൻറുകളും ഉണ്ട്. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം.
എസ്.സി-എസ്.ടി കമീഷനും പരാതി നൽകും.ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനും ചൈൽഡ് വെൽെഫയർ കമ്മിറ്റി ചെയർപേഴ്സണ് സുനന്ദക്കും എതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈബർ ആക്രമണം ശക്തമായതെന്നും സമിതി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.