ഭാഗ്യലക്ഷ്മിയെ അപകീർത്തിപ്പെടുത്തിയ യുവാവ് പിടിയിൽ
text_fieldsകഴക്കൂട്ടം: സോഷ്യൽ മീഡിയയിലൂെട നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ പോത്തൻകോട് സ്വദേശി പിടിയിൽ. ശാന്തിഗിരി ആനന്ദേശ്വരം പുരയിടം ഹൗസിൽ പുരയിടം ഷിബു എന്ന ഷിബുവാണ് (45) പിടിയിലായത്. മക്കൾക്കൊപ്പം ഇരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ ചിത്രത്തിന് കീഴിൽ അപകീർത്തികരമായി കമൻറിട്ടതായും സ്ക്രീൻ ഷോെട്ടടുത്ത് പലർക്കും സന്ദേശങ്ങളായി അയക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഭാഗ്യലക്ഷ്മി െഎ.ജി മനോജ് എബ്രഹാമിന് പരാതി നൽകുകയായിരുന്നു. പരാതി സൈബർ സെല്ലിന് കൈമാറുകയും തുടർന്ന് പോത്തൻകോട് പൊലീസ് ഷിബുവിനെ പിടികൂടുകയായിരുന്നു.
പിടിയിലായ യുവാവിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. തുടർന്ന് പുറത്തിറങ്ങിയ യുവാവ് പൊലീസുകാരുമായി സംസാരിച്ചുനിൽക്കുന്ന ഭാഗ്യലക്ഷ്മിയുടെ ചിത്രമെടുത്ത് ‘സി.െഎക്ക് നന്ദി പ്രകാശിപ്പിക്കുക’യാണെന്ന കമേൻറാടെ വീണ്ടും പോസ്റ്റ് ചെയ്തു. ഇക്കാര്യത്തിൽ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് ഭാഗ്യലക്ഷ്മി വീണ്ടും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.