വനിത കമീഷൻ അധ്യക്ഷക്കെതിരെ സംഘ്പരിവാർ സൈബർ ആക്രമണം
text_fieldsകോഴിക്കോട്: സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരെ സംഘ്പരിവാറിെൻറ ഹീനമായ സൈബർ ആക്രമണം. കഴിഞ്ഞ ദിവസം കോഴിക്കോട്ട് കമീഷൻ സിറ്റിങ്ങിന് ശേഷം ജോസഫൈൻ നടത്തിയ പ്രതികരണങ്ങളുെട പേരിലാണ് ‘ജനം ടി.വി’യുടെ ഫേസ്ബുക്ക് പേജിൽ കമൻറ് രൂപത്തിൽ തെറിയഭിഷേകം നടത്തിയത്.
കുമ്പസാരം പെെട്ടന്നൊരു ദിവസം നിർത്താനാവില്ലെന്നും ശബരിമലയിലെ ആചാരങ്ങളിൽ മാറ്റംവരുത്താൻ ചർച്ചകളും നിഗമനങ്ങളുമുണ്ടാകണമെന്നും ജോസഫൈൻ പറഞ്ഞതായി ജനം ടി.വി റിേപ്പാർട്ട് ചെയ്തിരുന്നു. ഇൗ വാർത്ത ചാനലിെൻറ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഘ്പരിവാർ അണികൾ അധിക്ഷേപവുമായി രംഗത്തിറങ്ങിയത്. ജോസഫൈെൻറ മതം ചൂണ്ടിക്കാട്ടിയുള്ള അശ്ലീല പരാമർശങ്ങളാണ് കമൻറുകളിലുള്ളത്. ആയിരത്തിലേറെ പേരാണ് അധിക്ഷേപിച്ച് കമൻറിട്ടത്. ഇത് തുടരുേമ്പാഴും കമൻറുകൾ ഒഴിവാക്കാൻ ചാനൽ തയാറായിട്ടില്ല.
സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് ഇത്തരം പരാമർശങ്ങളെന്നും ഡി.ജി.പിക്ക് പരാതി നൽകിയെന്നും വനിത കമീഷൻ അംഗം എം.എസ്. താര പറഞ്ഞു. നേരത്തേ ദിലീപിെൻറ കേസിലും പി.സി. ജോർജിനെതിരായ വിഷയത്തിലും കമീഷനെതിരെ ഇത്തരം പരാമർശങ്ങളുണ്ടായിരുന്നു. സാധാരണഗതിയിൽ സ്വമേധയാ കേസെടുക്കാറുണ്ട്. അധ്യക്ഷക്കെതിരായ അശ്ലീല കമൻറുകളുടെ സ്ക്രീൻഷോട്ടുകൾ പൊലീസിന് കൈമാറും. കമൻറിട്ടവരെ വിളിച്ചുവരുത്തും. കുമ്പസാരത്തിലും ശബരിമല വിഷയത്തിലും കമീഷൻ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് താര വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.