സാമൂഹ്യ പ്രവർത്തകക്കെതിരായ ലൈംഗികാധിക്ഷേപവും വ്യക്തിഹത്യയും; നടപടി സ്വീകരിക്കണമെന്ന് പ്രമുഖർ
text_fieldsസാമൂഹ്യ പ്രവർത്തകയും കോളേജ് അദ്ധ്യാപികയുമായ ഫൗസിയ ആരിഫിനെതിരെ സമൂഹമാധ്യമങ്ങളിൽ ലൈംഗികാധിക്ഷേപവും വ്യക്തിഹത്യയും നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യം. സമൂഹത്തിെൻറ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ സംയുക്ത പ്രസ്താവനയിലാണ് ആവശ്യം ഉന്നയിച്ചത്.
കുറച്ച് ദിവസങ്ങളായി ഫൗസിയ ആരിഫിെൻറ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ലൈംഗികാധിക്ഷേപവും തെറി പ്രയോഗങ്ങളും വ്യക്തിഹത്യയും വ്യാപകമാണ്. ഇത് പ്രത്യേക ഗ്രൂപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുകയും പൊതുരംഗത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീകളെ തളർത്താൻ സംഘടിതമായ ശ്രമമാണ് നടക്കുന്നത്. ഇതിനുപിന്നിൽ സംഘ് പരിവാർ അനുയായികളും സിപിഎം അനുകൂല സൈബർ ഗ്രൂപ്പുകളുമാണ്.
സ്ത്രീത്വത്തെ അപഹസിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നവർ ആരായിരുന്നാലും അവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാൻ സർക്കാരും പോലീസും തയ്യാറാകണം. സ്ത്രീകൾക്ക് നിർഭയമായി പൊതുപ്രവർത്തനം നടത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന വാഗ്ദാനം നടപ്പാക്കാൻ ബാധ്യതയുള്ള സർക്കാർ, അടിയന്തിര നിയമ നടപടിക്ക് തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു
പ്രസ്താവനയിൽ ഒപ്പ് വെച്ചവർ
1) കെ.അജിത
2)കെ.കെ.ബാബുരാജ്
3 )ഉമേഷ് ബാബു കെ.സി
4)മാഗ്ലിൻ ഫിലോമിന
5)വിനീത വിജയൻ
6)അംബിക
7)ലാലി PM
8)ജോളി ചിറയത്ത്
9 ) സുൽഫത്ത് എം.
10 ) ഹമീദ് വാണിയമ്പലം
11 ) കെ.എസ്.ഹരിഹരൻ
12 ) കെ.അംബുജാക്ഷൻ
13 ) അഡ്വ: പി.എ. പൗരൻ
14) സുൽഫത്ത് എം.
15) സണ്ണി കപിക്കാട്
16) ഡോ: സോയ ജോസഫ്
17) അഡ്വ: ഫാത്തിമ തഹ് ലിയ
18) ജബീന ഇർഷാദ്
19) സെലീന പ്രക്കാനം
20) ആയിശ റെന്ന
21)ആശാറാണി
22) ബിന്ദു അമ്മിണി
23)ഡോ.വർഷ ബഷീർ
24)നജ്ദ റയ്ഹാൻ
25)മൃദുല ഭവാനി
26)റഹിയാനത്ത് ടീച്ചർ
27)ഗോമതി
28)സുരേന്ദ്രൻ കരീപ്പുഴ
29) ഷംസീർ ഇബ്രാഹീം
30)അർച്ചന പ്രിജിത്ത്
31) എം.എൻ. രാവുണ്ണി
32)ലദീദ ഫർസാന
33) റസാഖ് പാലേരി
34) റാനിയ സുലേഖ
35)ബച്ചു മാഹി
36)അഡ്വ: തമന്ന സുൽത്താന
37)മിനി വേണുഗോപാൽ
38)ഉഷാകുമാരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.