സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരെ സൈബര്‍ കുറ്റകൃത്യം പെരുകുന്നു
text_fieldsതൃശൂര്‍: സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ അഞ്ച് വര്‍ഷത്തിനിടെ ഇരട്ടി വര്‍ധന. 2011 മുതല്‍ 2016 ഒക്ടോബര്‍ വരെയായി ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകളിലാണ് കുറ്റകൃത്യങ്ങളുടെ പെരുക്കം വ്യക്തമാക്കുന്നത്. 2010ല്‍ രജിസ്റ്റര്‍ ചെയ്ത ആകെ കുറ്റകൃത്യങ്ങളുടെ കണക്ക് 3.7 ശതമാനമായിരുന്നുവെങ്കില്‍ 2015ല്‍ 6.7 ശതമാനത്തിലത്തെി. 2016 ഒക്ടോബര്‍ വരെ മാത്രം 5,89,592 കേസുകളുണ്ട്.സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ട്.
ഓണ്‍ലൈന്‍ പെണ്‍വാണിഭവും സാമ്പത്തിക തട്ടിപ്പും വര്‍ഷന്തോറും കൂടുകയാണ്. സാമൂഹികമാധ്യമങ്ങള്‍ വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നതായി ആഭ്യന്തരവകുപ്പിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. 2011ല്‍ സംസ്ഥാനത്ത് 4,18,770 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2012ല്‍ 5,11,278ഉം 2013ല്‍ 5,83,182ഉം 2014ല്‍ 6,10,365ഉം 2015ല്‍ 6,54,008ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ബലാത്സംഗകേസുകളില്‍ 2011-1132, 2012-1019, 2013- 1221, 2014- 1347, 2015-1237, 2016-11608 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് 573,498,404,257, 265 , 207ഉം വീതം കേസുകളും ഭര്‍തൃ പീഡനവുമായി ബന്ധപ്പെട്ട് 5377, 5216, 4820, 4919, 3664, 2822ഉം വീതം കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷത്തിനിടെ 6,835കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ ശൈശവ വിവാഹം നടന്നതുമായി ബന്ധപ്പെട്ട് അമ്പതുകേസുകളുമുണ്ട്. 2016ല്‍ മാത്രം 25 കുട്ടികളാണ് കൊലചെയ്യപ്പെട്ടത്. 765 കുട്ടികള്‍ മാനഭംഗത്തിനിരയായി. പട്ടികജാതി, പട്ടികവര്‍ഗ സമുദായത്തില്‍പെട്ട 451പെണ്‍കുട്ടികളാണ് ബലാത്സംഗത്തിനിരയായത്.
455കേസുകളും രജിസ്റ്റര്‍ ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഫേസ് ബുക്ക്, വാട്ട്സാപ്പ്, മൊബൈല്‍ ഫോണ്‍ വഴി ലൈംഗിക അതിക്രമത്തില്‍പെട്ടവരില്‍ കൂടുതലും 25 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ്. 2012ല്‍ 59 പേര്‍ ഇരയായി. 2013 ല്‍ 80, 2014ല്‍ 76, 15ല്‍ 67, 2016ല്‍ 189 എന്നിങ്ങനെയാണ് ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികളുടെ എണ്ണം. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ കേരളത്തില്‍ ചുവടുറപ്പിച്ചുവെന്ന് ആഭ്യന്തരവകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. വാഹനാപകട നിരക്കില്‍ മാത്രമാണ് കുറവ്. 2011ല്‍ 41379 അപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2016ല്‍ 40385 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.