ഒാൺലൈൻ തൊഴിൽ തട്ടിപ്പ്: രാജ്യാന്തര ബന്ധമുള്ള സംഘങ്ങൾ സജീവം
text_fieldsനെടുമ്പാശ്ശേരി: വെബ്സൈറ്റുകളുണ്ടാക്കി തൊഴിൽ തട്ടിപ്പ് നടത്തുന്ന രാജ്യാന്തര ബന്ധമുള്ള സംഘങ്ങൾ സജീവമാകുന്നു. ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ് ഇത്തരം തട്ടിപ്പുകളിൽ അകപ്പെടുന്നവരിലേറെയും.
പലതിലും തട്ടിപ്പിനിരകളാകുന്നവർ രേഖാമൂലം പരാതി നൽകാൻ തയാറാകുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സംഘങ്ങൾക്ക് കൂടുതൽ തട്ടിപ്പ് നടത്താനും കഴിയുന്നു. സൈബർ പൊലീസും മറ്റും ഇത്തരം വെബ്സൈറ്റുകൾ വേണ്ടവിധത്തിൽ നിരീക്ഷിക്കുന്നുമില്ല. വെബ്സൈറ്റുകളിലൂടെ തൊഴിൽ വാഗ്ദാനം ചെയ്യുന്നവർ വൻ ശമ്പളവും ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിക്കുന്നത്. ആദ്യം േപ്രാസസിങ് ചാർജ് എന്ന നിലയിൽ ചെറിയ തുക ആവശ്യപ്പെടും. പിന്നീടാണ് ഓരോ പേരുപറഞ്ഞ് കൂടുതൽ തുക ഈടാക്കുക.
വിശ്വാസത്തിന് വിസയുടെ കോപ്പിയും അയച്ചുനൽകും. സൂക്ഷ്മമായി പരിശോധിച്ചാലേ വിസ വ്യാജമാണെന്ന് വെളിപ്പെടൂ. വിസയുമായി വിമാനത്താവളത്തിലെത്തി പരിശോധനക്ക് വിധേയരാകുമ്പോൾ മാത്രമാണ് പലരും തട്ടിപ്പ് മനസ്സിലാക്കുന്നത്. വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥർക്കോ അവരുടെ ബന്ധുക്കൾക്കോ ഇത്തരം തട്ടിപ്പുസംഘങ്ങളുമായി ബന്ധമുണ്ടോയെന്നതും െപാലീസ് അന്വേഷിക്കുന്നുണ്ട്.
വിദേശികൾക്ക് ഇവിടെ പെട്ടെന്ന് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുകയില്ല. അതുകൊണ്ടുതന്നെ ഇവർ ഇന്ത്യയിലെത്തി നാട്ടുകാരായവർക്ക് ഓരോ തട്ടിപ്പിനും നിശ്ചിത തുക വീതം കമീഷനായി നൽകി സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.