സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ സംവിധാനം
text_fieldsതിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇൻറർനെറ്റ് വഴിയും മറ്റും പ്രചരിപ്പിക്കുന്നതിനെതിരെയുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിന് നോഡൽ സൈബർസെൽ രൂപവത്കരിച്ച് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവ് പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സെൽ രൂപവത്കരിച്ചത്.
സ്റ്റേറ്റ് ൈക്രം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പിയായിരിക്കും നോഡൽ ഓഫിസർ. എസ്.സി.ആർ.ബി. എസ്.പി. (ഐ.സി.ടി), തിരുവനന്തപുരം സിറ്റി ഡി.സി.ആർ.ബി അസിസ്റ്റൻറ് കമീഷണർ എന്നിവരെ നോഡൽ ഓഫിസറെ സഹായിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതികൾ കൈകാര്യം ചെയ്യുന്നതിന് www.cyberpolice.gov.in എന്ന കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 155260 എന്ന ഹെൽപ്ലൈൻ നമ്പറും വൈകാതെ പ്രവർത്തനക്ഷമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.