പി. ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ സൈബർ പ്രതിഷേധം; പിണറായിക്കെതിരെയും വിമർശനം
text_fieldsതിരുവനന്തപുരം: സി.പി.എം സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജന് സീറ്റ് നൽകാത്തതിനെതിരെ പ്രതിഷേധം കനക്കുന്നു. സൈബർ ഇടങ്ങളിൽ ജയരാജനെ അനുകൂലിക്കുന്നവർ സീറ്റ് നിഷേധത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. പി.ജെ ആർമിയുടെ നേതൃത്വത്തിലാണ് ഫേസ്ബുക്കിലെ പ്രതിഷേധം.
നേതാക്കാൻമാരുടെ ഭാര്യമാർക്ക് സീറ്റു നൽകുന്ന സി.പി.എം എന്തുകൊണ്ടാണ് പി. ജയരാജന് സീറ്റ് നിഷേധിച്ചതെന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു. ജയരാജന് സീറ്റ് നൽകിയില്ലെങ്കിൽ തിരിച്ചടിയുണ്ടാവുമെന്നും ഫേസ്ബുക്ക് പോസ്റ്റുകളിൽ അവർ വ്യക്തമാക്കുന്നുണ്ട്. ജയരാജന് സീറ്റ് നിഷേധിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പി.ജെ ആർമി വിമർശനം ഉന്നയിക്കുന്നുണ്ട്.
നേരത്തെ പി.ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം. ധീരജ് കുമാർ രാജിവെച്ചിരുന്നു. പി. ജയരാജൻ നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് ധീരജ് കുമാറും 50 പ്രവർത്തകരും ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.