കുട്ടികളുടെ ലൈംഗിക ചൂഷണം; ഫേസ്ബുക് ഒരു വർഷം നീക്കുന്നത് 54 ലക്ഷം ചിത്രങ്ങൾ
text_fieldsകൊച്ചി: കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽനിന്ന് ഒരു വർഷം നീക്കുന്നത് 54 ലക് ഷം ചിത്രങ്ങൾ. കൊച്ചിയിൽ നടക്കുന്ന രാജ്യാന്തര സൈബർ സുരക്ഷ സമ്മേളനത്തിൽ ഫെയ്സ്ബുക്ക് ഇന്ത്യ മേധാവി സത്യയാദ വ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സൈബര്‍ ഇടങ്ങളില്‍ നടക്കുന് ന അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും പ്രതിരോധിക്കാൻ സമ്മേളനം കർമപദ്ധതിക്ക് രൂപം നൽകി. സമൂഹമാധ്യമങ്ങളുടെ അമി തോപയോഗം കുട്ടികളുടെ മാനസിക, സാമൂഹിക വളര്‍ച്ചയെ ബാധിക്കുമെന്ന് ക്വീൻസ്ലാൻഡ് പൊലീസ് ഡിറ്റക്ടറ്റിവ് ഇന് സ്‌പെക്ടര്‍ ജോണ്‍ റൂസ് അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍ തടയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇൻറ ലിജന്‍സ് ഫലപ്രദമായി ഉപയോഗിക്കാമെന്ന് സിമാന്‍ടെക്ക് സി.ടി.ഒ സുനില്‍ വര്‍ക്കി പറഞ്ഞു.
മലയാളത്തനിമയില്‍ ‘കൊക്കൂൺ’ സമ്മേളനവേദി
കൊച്ചി: ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന 12ാമത് സൈബർ സുരക്ഷ-ഹാക്കിങ് സമ്മേളനമായ കൊക്കൂണിെൻറ വേദികളിൽ മലയാളത്തനിമ. പ്രധാന കവാടത്തിലെ ഡിജിറ്റല്‍ മതില്‍ കടന്ന് അകത്ത് പ്രവേശിക്കുന്നവരെ സ്വീകരിക്കുന്നത് ചുണ്ടന്വള്ളത്തിെൻറ മാതൃകയാണ്. ക്ഷേത്ര മാതൃകയിലാണ് കവാടം. അത് കഴിഞ്ഞാൽ ഡിജിറ്റല്‍ തെയ്യം. ചലിക്കുന്ന തറയില്‍ നില്‍ക്കുന്ന തെയ്യത്തിെൻറ മുഖഭാഗത്ത് തലവെച്ച് ഫോട്ടോയെടുക്കാൻ വിദേശരാജ്യങ്ങളിൽനിന്നടക്കമുള്ള പ്രതിനിധികൾ ആവേശത്തോടെയെത്തി. പ്രധാന ഹാളിന് മുന്നിലെ ഗജവീരനും വെഞ്ചാമരവും ആലവട്ടവും തിടമ്പും അടക്കമുള്ള അലങ്കാരങ്ങള്‍ സമ്മേളനത്തിന് മലയാളത്തിളക്കം നൽകുന്നു.
സമ്മേളനത്തിെൻറ ഉദ്ഘാടനച്ചടങ്ങും വ്യത്യസ്തത പുലർത്തുന്നതായി. ഉദ്ഘാടനായ ഡി.ജി.പി ലോക്‌നാഥ് െബഹ്‌റക്കൊപ്പം 26 വിശിഷ്ടാതിഥികൾ ചേര്‍ന്ന് പെരുമ്പറ മുഴക്കിയാണ് ഉദ്ഘാടനം നിർവഹിച്ചത്. വിദേശരാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾക്കുപുറമെ മേജര്‍ ജനറല്‍ സന്ദീപ് ശര്‍മ, എ.ഡി.ജി.പിമാരായ അനില്‍കാന്ത്, മനോജ് എബ്രഹാം, ഐ.പി.എസ് ഓഫിസര്‍മാരായ സഞ്ജയ് സഹായി, ആനന്ദകുമാര്‍, പി. കന്തസ്വാമി, ദേവേന്ദ്ര സിങ്, കൊച്ചി സിറ്റി െപാലീസ് കമീഷണര്‍ വിജയ് സാഖെറ തുടങ്ങിയവരും ഉണ്ടായിരുന്നു. 22 രാജ്യങ്ങളിലെ 1700ലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും.
സൈബര്‍ ഇടങ്ങൾ സുരക്ഷിതമല്ല, ജാഗ്രത വേണം -ഡി.ജി.പി
കൊച്ചി: സൈബർ ഇടങ്ങൾ സുരക്ഷിതമല്ലെന്നും ഇക്കാര്യത്തിൽ യുവാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. സാങ്കേതികവിദ്യയുടെ വളർച്ചക്കൊപ്പം ദുരുപയോഗവും കൂടുകയാണ്. സൈബര്‍ സുരക്ഷയില്‍ മലയാളികൾക്ക് വേണ്ടത്ര അറിവില്ല. ഇതാണ് സൈബർ കുറ്റകൃത്യങ്ങൾ കൂടാൻ കാരണം. 12ാമത് രാജ്യാന്തര സൈബർ സുരക്ഷ ഹാക്കിങ് സമ്മേളനമായ ‘കൊക്കൂൺ’ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൈബര്‍ സുരക്ഷയിലെ അജ്ഞത മാറ്റാൻ പഠനങ്ങള്‍ നടത്തണം. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജനങ്ങള്‍ക്ക് അറിയില്ല. അടുത്തിടെ കേരളത്തിൽ നടന്ന റെമാനിയൻ തട്ടിപ്പ് ഇതിന് ഉദാഹരണമാണ്. സൈബര്‍ ഇടങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കാണ് സമ്മേളനം പ്രാധാന്യം നൽകുന്നതെന്നും ഡി.ജി.പി പറഞ്ഞു.
വിമാനത്തിലും ബാങ്കുകളിലും വ്യവസായികരംഗത്തുപോലും സൈബര്‍ ആക്രമണങ്ങള്‍ കൂടിവരുകയാണെന്ന് സമ്മേളനത്തിെൻറ വൈസ് ചെയർമാനും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം ചൂണ്ടിക്കാട്ടി.
സൈബർ സുരക്ഷ കെട്ടുകഥയാണ്. സുരക്ഷക്ക് പൊലീസിൽ ഡ്രോണുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതും സമ്മേളനം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇൻറര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഡാര്‍ക്ക് നെറ്റിനെ കുരുക്കാന്‍ നിര്‍മിതബുദ്ധി സഹായകമാകുമെന്ന് ടി.എ.സി.എസിലെ റോട്ടോബോട്ടിക്‌സ് -നിർമിത ബുദ്ധിയുടെ ആഗോള മേധാവി ഡോ. റോഷി ജോണ്‍ പറഞ്ഞു. നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യമായി ഡ്രൈവറില്ലാത്ത കാര്‍ അവതരിപ്പിച്ച മലയാളിയാണ് ഇദ്ദേഹം. ഐ.ജി വിജയ് സാഖറെ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.