കുട്ടികൾക്കായി കേരള പൊലീസിെൻറ സൈബർ സുരക്ഷ ഗ്രാഫിക് നോവൽ
text_fieldsതൃശൂർ: വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് സൈബർ ഡോമിെൻറ നേതൃത്വത്തിലുള്ള സൈബർ സുരക്ഷ അവബോധ പ്രചാരണം പുതിയ തലത്തിലേക്ക്. ശിശുദിനമായ ശനിയാഴ്ച പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയും സൈബർ ഡോം മേധാവി എ.ഡി.ജി.പി മനോജ് എബ്രഹാമും ചേർന്ന് ആർട്ടിസ്റ്റ് നന്ദൻ പിള്ള തയാറാക്കിയ 'പ്രഫസർ പോയിൻറർ' ഗ്രാഫിക് നോവൽ കുട്ടികൾക്കായി പുറത്തിറക്കി.
ഓൺലൈൻ സംവിധാനം ഒഴിവാക്കാൻ പറ്റാത്ത കോവിഡ്കാലത്ത് അശ്രദ്ധകൊണ്ട് സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ കുട്ടികളിലേക്കും മുതിർന്നവരിലേക്കും എത്തിക്കാനാണ് പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് എ.ഡി.ജി.പി പറഞ്ഞു. ഓൺലൈൻ വ്യാപകമായതോടെ കുട്ടികളിൽ നഷ്ടമായ വായന സംസ്കാരം തിരിച്ചുപിടിക്കുക എന്നതാണ് ഗ്രാഫിക് നോവൽ തയാറാക്കിയതിെൻറ മറ്റൊരു ലക്ഷ്യം.
നിരന്തരം ഓൺലൈനിൽ കഴിയുന്ന ഒരു പെൺകുട്ടി അപകടത്തിൽപെടുന്ന അവസ്ഥയിലെത്തുന്നതും പൊലീസിെൻറ അവബോധ പ്രചാരണത്തിെൻറ മികവിൽ അപകടാവസ്ഥ തരണംചെയ്യുന്നതുമാണ് നോവലിെൻറ ഇതിവൃത്തം. ആദ്യഘട്ടമായി ഡിസംബർ ആദ്യവാരം ഒരുലക്ഷത്തോളം കോപ്പി വിതരണം ചെയ്യും. തൃശൂർ സാന്ദീപനി സ്കൂൾ വിദ്യാർഥിനി ആരതി അജിത് മുഖ്യവേഷമിട്ട ഗ്രാഫിക് നോവലിൽ ജയരാജ് വാര്യരും പ്രധാന വേഷത്തിലുണ്ട്. അഡ്വ. വി.ആർ. ജ്യോതിഷ്, ഷിബു ലാസർ, അജിത്, രശ്മി, പൊലീസ് ഉദ്യോഗസ്ഥരായ ബിനൻ, ഫീസ്റ്റോ തുടങ്ങി നിരവധി അഭിനേതാക്കളുണ്ട്. കൂട്ടത്തിൽ കേരള പൊലീസിെൻറ സൈബർ സുരക്ഷ ചിഹ്നമായ പ്രഫസർ പോയിൻററുമുണ്ട്. മനോജ് എബ്രഹാം എ.ഡി.ജി.പി ആയിത്തന്നെയാണ് വരുന്നത്. സ്റ്റിൽസ് സുദീപ് ഈയെസിെൻറയും ഗ്രാഫിക്സ് വിഷ്ണു, ആനന്ദ് എന്നിവരുടേതുമാണ്. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർഥികളിലേക്കും നോവൽ എത്തിക്കും. എസ്.പി.സി, എൻ.എസ്.എസ്, അഗ്നിപ്പറവകൾ തുടങ്ങിയ സംവിധാനങ്ങളിലൂടെയും പൊലീസ് നേരിട്ടും വിതരണം നടത്തും. വിവിധ സ്പോൺസർമാരുടെ സഹായത്തോടെയാണ് നോവൽ തയാറാക്കുന്നത്. കേരള പൊലീസിെൻറ റോഡ് സുരക്ഷ പോലുള്ള നിരവധി പദ്ധതികളുടെ അവബോധ പ്രചാരണം നടത്തുന്ന ഓർഗ്പീപ്ൾ ഇന്ത്യ ഫൗണ്ടേഷെൻറ സഹകരണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.